തണല്‍ ബ്ലോഗിലേക്ക് സ്വാഗതം. ഇവിടെ വരുന്നവര്‍ ആദ്യം ഒരു ലൈക്‌ ചൈയ്യാന്‍ മറക്കല്ലേ .

2012 ജൂൺ 11, തിങ്കളാഴ്‌ച

ലൗവ്‌ ജിഹാദ്‌ : ഒരു നുണക്കഥ ആഘോഷിച്ചതെങ്ങനെ ?

സംഘപരിവാരത്തിന്റെ നുണക്കഥാ നിര്‍മാണകേന്ദ്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച 'ലൌജിഹാദ്' എന്ന പരിഹാസ്യവും ബാലിശവുമായ കെട്ടുകഥ മലയാള മുഖ്യധാരാമാധ്യമങ്ങള്‍ ഏറ്റെടുത്തു കൊണ്ടാടിയതിനെപ്പറ്റി പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ എഴുതി: "ഈ കഥ എഴുതിയ ആര്‍.എസ്.എസ്. ഭാവനാശാലികള്‍ പോലും അതിനു മലയാള മുഖ്യധാരാപത്രങ്ങള്‍ നല്‍കിയ അംഗീകാരവും മാന്യവല്‍ക്കരണവും കണ്ട് അമ്പരന്നുപോയിട്ടുണ്ടാവും. ലൌ ജിഹാദിനെപ്പറ്റി സ്ഥിതിവിവരക്കണക്കുകള്‍ സഹിതം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ട അന്വേഷണാത്മക വാര്‍ത്തകളുടെ പിന്നിലെ വര്‍ഗീയോദ്ദേശ്യം പകല്‍പോലെ വ്യക്തമായിരുന്നു. പരിവാരത്തിന്റെ ഇന്റര്‍നെറ്റ് കഥയ്ക്കു മറ്റൊരു മാനം സൃഷ്ടിച്ച് അതിനെ സത്യമെന്നു തോന്നുംവിധം ബലപ്പെടുത്തുക എന്നതായിരുന്നു മാധ്യമങ്ങള്‍ നിര്‍വഹിച്ച കര്‍ത്തവ്യം. ഇന്നു കേരളത്തില്‍ ഏറ്റവും വിപുലമായും നൈരന്തര്യത്തോടെയും ഇസ്ലാമോഫോബിയ നടപ്പാക്കുന്നതു രാഷ്ട്രീയപ്പാര്‍ട്ടികളോ വര്‍ഗീയസംഘടനകളോ അല്ല, അവയ്ക്കു വേണ്ടി ഗൂഢവൃത്തി ചെയ്യുന്ന മാധ്യമങ്ങളാണ് എന്ന വാസ്തവത്തെ നാം അഭിമുഖീകരിച്ചേ പറ്റൂ.''സംഘപരിവാരം ഉയര്‍ത്തിക്കൊണ്ടുവന്ന 'ലൌജിഹാദ്' വിവാദം പൊലിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിച്ച താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി അവയുടെ പൊതുസ്വഭാവത്തിലേക്കും ഘടനകളിലേക്കും വെളിച്ചംവീശാന്‍ ശ്രമിക്കുകയാണിവിടെ. പൊതുബോധത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനായി മുന്‍വിധികള്‍, തെറ്റിദ്ധാരണകള്‍ എന്നിവ ആസൂത്രിതമായും വ്യാപകമായും പടര്‍ത്തുന്നതും അതു കോടതികളെയും പൊതുസമൂഹത്തെയും സ്വാധീനിക്കുന്നതും ആശങ്കകള്‍ ഉണര്‍ത്തുന്നു. വിവിധ മതവിഭാഗങ്ങള്‍ രഞ്ജിപ്പോടെയും സമാധാനത്തോടെയും

സഹവസിക്കുന്നതിനെതിരേ അച്ചടിമാധ്യമങ്ങള്‍ നടത്തുന്ന കൈയേറ്റത്തിന്റെ സ്വഭാവത്തെക്കുറിച്ചാണ് ഈ പരിശോധന.മുസ്ലിം നാമധാരിയായ ആരുടെ മേലും എപ്പോള്‍ വേണമെങ്കിലും ചാര്‍ത്താവുന്ന കരിമുദ്രയാണിന്ന് 'തീവ്രവാദി' എന്നത്. 2007 സെപ്തംബറില്‍ ദില്ലി സ്വദേശിനി മധുമിത മിശ്ര എന്ന ഡോക്ടര്‍ ഇസ്ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ടു പോലിസ് നടത്തിയ ജുഗുപ്സാവഹമായ ആരോപണം, പണത്തിനു വേണ്ടി തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി എന്നാണ്. അതതേപടി ഏറ്റുപാടി പത്രമാധ്യമങ്ങള്‍. ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലൂടെ ഇസ്ലാമിനെക്കുറിച്ചു പഠനം നടത്തിയ മധുമിത സ്വയം ഇസ്ലാം ആശ്ളേഷിക്കുകയായിരുന്നു. അവരുടെ അഭ്യര്‍ഥന മാനിച്ച് ഉപരിപഠനസൌകര്യമേര്‍പ്പെടുത്തുക മാത്രമാണ് ആലുവക്കാരന്‍ എന്‍ജിനീയര്‍ മുഹമ്മദ് യാസീന്‍ ചെയ്തത്. തന്റെ നാട്ടുകാരനും സുഹൃത്തുമായ യാസീനെ അറസ്റ് ചെയ്ത വിവരമന്വേഷിച്ച് ജയിലിലെത്തിയതിനാണ് ഷാജി യൂസുഫിന്റെ മേല്‍ തീവ്രവാദമുദ്ര ചാര്‍ത്തപ്പെട്ടത്. ബാംഗ്ളൂര്‍ ഇന്റല്‍ കമ്പനിയിലെ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ എന്ന ജോലിയും ഷാജി യൂസുഫിനു നഷ്ടപ്പെട്ടു.

അവസാനം രണ്ടുവര്‍ഷം നീണ്ട വിസ്താരത്തിനൊടുവില്‍ 2009 സെപ്തംബറില്‍ യുവാക്കളെ തീസ് ഹസാരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വെറുതെ വിടുകയായിരുന്നു. ഒരു ഹ്യൂമന്‍ ഇന്ററസ്റ് സ്റോറി എന്ന നിലയ്ക്കെങ്കിലും ഈ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ബാധ്യതയും അവസരവും മുഖ്യധാരാ മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. അവരിരുവരും തീവ്രവാദികളാണെന്ന ഭാഷ്യം ഒരിക്കല്‍പോലും തിരുത്താന്‍ ഈ മാധ്യമങ്ങള്‍ തയ്യാറായില്ല. 'ബാംഗ്ളൂരിലെ തീവ്രവാദബന്ധമുള്ള രണ്ടു മലയാളി എന്‍ജിനീയര്‍മാര്‍' എന്നാണ് ഷാജിയെയും യാസീനെയും ജ•ഭൂമി വിശേഷിപ്പിച്ചത്. മധുമിത മിശ്ര താന്‍ സ്വയം മതംമാറിയതാണെന്നു സാക്ഷ്യപ്പെടുത്തിയതിനെപ്പറ്റി ജ•ഭൂമി ഇങ്ങനെയാണു പറയുന്നത്: "അവരുടെ അംഗവിക്ഷേപങ്ങളും സംസാരശൈലിയും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ആരെയോ അവര്‍ ഭയപ്പെടുന്നുണ്െടന്നു വ്യക്തം.'' മംഗലാപുരത്തുകാരിയായ സില്‍ജാരാജ് താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് അഷ്കറിനോടൊപ്പം വന്നതെന്ന് പോലിസിനു മുന്നില്‍ വെളിപ്പെടുത്തിയതിനെപ്പറ്റി ജ•ഭൂമിയുടെ കമന്റ് നോക്കൂ: "രക്ഷപ്പെടാനുള്ള അവസരമാണ് സില്‍ജ ഇല്ലാതാക്കിയത്.ഒന്നുകില്‍ അച്ഛനും അമ്മയും കരഞ്ഞുവിളിച്ചിട്ടും അതു കാണാന്‍ കഴിയാത്ത വിധത്തില്‍ അവളുടെ മനസ്സ് ജിഹാദികള്‍ക്ക് അടിപ്പെട്ടിരിക്കാം. അല്ലെങ്കില്‍ ഭീഷണിയിലൂടെ അവളെ കീഴ്പ്പെടുത്തിയതുമാവാം.'' പത്രറിപോര്‍ട്ടിങ് ഇങ്ങനെ തന്ത്രപരമാവുന്ന സന്ദര്‍ഭങ്ങള്‍ സവിശേഷമാണ്. തങ്ങളാഗ്രഹിക്കുന്ന പരിണാമഗുപ്തി സംഭവത്തിലില്ലാതെ വരുന്ന സമയം റിപോര്‍ട്ടര്‍ മാനസികാപഗ്രഥന വിദഗ്ധനും ഡിക്റ്റക്ടീവുമാകുന്നു. മംഗലാപുരം പോലിസ് അറസ്റ് ചെയ്ത ആനന്ദ് എന്ന മോഹന്‍കുമാറിന്റെ ക്രൂരത ഒരു വാര്‍ത്താ ചാനലിലും ബ്രേക്കിങ് ന്യൂസോ ഫ്ളാഷോ സ്ക്രോളോ ആയില്ല. ചുരുങ്ങിയത് 19 പേരെയെങ്കിലും വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ മോഹന്‍കുമാറിനെ പിടികൂടിയതു വമ്പന്‍ വാര്‍ത്തയാവാതിരുന്നതെന്തുകൊണ്ട്?


കൊല്ലപ്പെട്ടവരില്‍ അഞ്ചു യുവതികള്‍ കാസര്‍കോഡുകാരികളായിരുന്നുവെന്നുമോര്‍ക്കുക. 'അറസ്റിലായത് ഏതെങ്കിലും ശിഹാബുദ്ദീനോ മറ്റോ ആയിരുന്നെങ്കില്‍?' മാധ്യമപ്രവര്‍ത്തകനായ രാജീവ് ശങ്കര്‍ ചോദിക്കുന്നു: "എങ്കില്‍ വാര്‍ത്ത ബ്രേക്കിങ് ന്യൂസാവുമായിരുന്നുവെന്ന് ഉറപ്പ്. പരമ്പരക്കൊല ലൌജിഹാദിന്റെ പ്രത്യക്ഷ തെളിവാക്കുമായിരുന്നു. മതം മാറാന്‍ വിസമ്മതിച്ചതുകൊണ്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്ന വ്യാഖ്യാനവും വരുമായിരുന്നു.'' "സ്നേഹം നടിച്ചു വലയിലാക്കുകയാണ് ഇയാളുടെ ആദ്യ നീക്കം.'' മൂന്നു ഭാര്യമാരും അഞ്ചു മക്കളുമുള്ള 46കാരനായ മോഹന്‍കുമാര്‍ വാര്‍ത്താമാധ്യമങ്ങളില്‍ തുടരന്വേഷണങ്ങളില്ലാതെ അപ്രത്യക്ഷനായതെന്ത്? 'ലൌജിഹാദി'ന്റെ ഇരയായി 2009 ജൂണ്‍ മുതല്‍ കാണാതായതായി ഫാഷിസ്റുകള്‍ പ്രഖ്യാപിച്ച കാസര്‍കോഡുകാരിയായ 22കാരി ഈ ഭീകരന്റെ ഇരയായതായി പിന്നീടു കണ്െടത്തിയ കാര്യം പത്രപ്രവര്‍ത്തക കല്‍പ്പനാ ശര്‍മ ഓര്‍മപ്പെടുത്തുന്നു. തിരുവനന്തപുരത്തെ നായര്‍ത്തറവാട്ടില്‍ ജനിക്കുകയും ബി.ടെക്കിനു പഠിച്ചുകൊണ്ടിരിക്കെ ഇസ്ലാം സ്വീകരിക്കുകയും ചെയ്ത പി. ആര്‍. ശ്രുതി, മലപ്പുറത്ത് പുന്നപ്പാലക്കാരനായ വി. അയ്യൂബിനെ 2009 മെയ് മാസത്തില്‍ വിവാഹം കഴിച്ച് എറണാകുളത്തെ ചെമ്പുമുക്കില്‍ താമസിച്ചുവരുകയായിരുന്നു. അയ്യൂബിന് കൊച്ചിയിലെ ഒരന്താരാഷ്ട്ര ഷിപ്പിങ് ബ്യൂറോയില്‍ വമ്പിച്ച ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റുന്ന ഉദ്യോഗവുമുണ്ടായിരുന്നു. 'ലൌജിഹാദ്' അന്വേഷണാര്‍ഥം പോലിസ് വരുമ്പോള്‍ അയ്യൂബ് കമ്പനിയാവശ്യാര്‍ഥം അല്‍ജീരിയയിലായിരുന്നു. അയ്യൂബിനു തീവ്രവാദബന്ധമുണ്െടന്ന പോലിസിന്റെ ഭീഷണിയെത്തുടര്‍ന്ന് കമ്പനി അദ്ദേഹത്തെ 2009 ഒക്ടോബര്‍ 28നു പിരിച്ചുവിടുകയായിരുന്നു. വസ്തുതകളുടെ നിജസ്ഥിതി കാണിച്ച് ശ്രുതി അന്നുതന്നെ ഡി.ജി.പി ക്ക് അപേക്ഷ നല്‍കിയിരുന്നു. ഏറെ കൌതുകകരമായ ഇത്തരമൊരു ഹ്യൂമണ്‍ ഇന്ററസ്റ് സ്റോറി പോലും മുഖ്യധാരാമാധ്യമങ്ങള്‍ അവഗണിച്ചുവെന്നത് അമ്പരപ്പിക്കുന്നതാണ്. 'ലൌജിഹാദ്' പ്രചാരണത്തിനെതിരേ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി നടത്തിയ പ്രസ്താവന മലയാള മനോരമ, മാതൃഭൂമി, മംഗളം, കേരളകൌമുദി എന്നീ പത്രങ്ങള്‍ അവഗണിക്കുകയായിരുന്നു. 'ലൌജിഹാദി'നെതിരേ രംഗത്തുവന്ന എന്‍.എസ്.എസിന്റെ പ്രതികരണം വര്‍ഗീയപ്രോക്തമാണെന്ന സാംസ്കാരികപ്രവര്‍ത്തകരുടെ പ്രസ്താവനയും പ്രസ്തുത പത്രങ്ങള്‍ മുക്കിക്കളഞ്ഞു. തങ്ങളുടെ നിലപാടിനെ അട്ടിമറിക്കുന്ന ഒന്നും വെളിച്ചം കാണരുത് എന്ന പിടിവാശികൊണ്ടാണിത്. 'ലൌജിഹാദ്' പ്രചാരണയുദ്ധം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കനത്ത ഭിത്തികളാണ് കേരളീയ പൌരസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. മുസ്ലിംകളുള്‍പ്പെട്ട മിശ്രവിവാഹിതര്‍ മുഴുക്കെ സംശയത്തിന്റെ നിഴലിലായി. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മൈക്രോബയോളജിസ്റായ ജീവനക്കാരിയെ അതേ ആശുപത്രിയിലെ ജീവനക്കാരന്‍ ചെങ്ങമനാട് സ്വദേശി നിസാമുദ്ദീന്‍ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതിനെതിരേ 'ലൌജിഹാദ്' വാദമുയര്‍ത്തിയ പിതാവിനോടു മിശ്രവിവാഹിതരുടെ കുടുംബപ്രശ്നത്തിലിടപെടരുതെന്നു ഹൈക്കോടതിക്കു വിലക്കേണ്ടിവന്നു. ലൌജിഹാദ് പ്രയോഗവും ഹൈക്കോടതിയുംഫാഷിസ്റനുകൂല വെബ്സൈറ്റുകളില്‍ നേരത്തേ പ്രചാരത്തിലുണ്െടങ്കിലും കേരളീയ പൊതുസമൂഹത്തിലേക്കു 'ലൌജിഹാദ്' കടന്നുവന്നത് കേരള-കര്‍ണാടക ഹൈക്കോടതികളില്‍ വന്ന രണ്ടു കേസുകളോടെയാണ്. ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ വിചാരണവേളയില്‍ മിഥുലയും ബിനോ ജേക്കബും ആദ്യം മൊഴി നല്‍കിയതു തങ്ങള്‍ സ്വമേധയാ ഇസ്ലാം സ്വീകരിച്ചുവെന്നും തങ്ങളിഷ്ടപ്പെടുന്ന മുസ്ലിം യുവാക്കളെ വിവാഹം ചെയ്തുവെന്നുമാണ്.

ഭര്‍ത്താക്ക•ാരോടൊത്തു പോവാന്‍ ആഗ്രഹം പ്രകടിപ്പിച്ച അവരെ, മാതാപിതാക്കളുടെ അപേക്ഷയെത്തുടര്‍ന്നു താല്‍ക്കാലികമായി മാതാപിതാക്കളോടൊപ്പം അയക്കുകയായിരുന്നു. നമസ്കരിക്കാനും നോമ്പു പിടിക്കാനുമുള്ള സൌകര്യം ചെയ്തുകൊടുക്കണമെന്ന പെണ്‍കുട്ടികളുടെ ആഗ്രഹവും ഹൈക്കോടതി സ്വീകരിച്ചു. രണ്ടാംപ്രാവശ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു. ഇതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി അന്വേഷിച്ചുമില്ല. എല്ലാ മതവിഭാഗങ്ങളിലേക്കും പ്രണയവിവാഹം ചെയ്തു മതംമാറുക എന്നത് അത്ര അസാധാരണമല്ലെന്നിരിക്കെ, ഒരു പ്രത്യേക മതത്തിലേക്കു മാത്രം നടക്കുന്ന മതംമാറ്റത്തെ വേര്‍തിരിച്ചു കണ്ട് അന്വേഷണം നടത്തുന്നതു മതേതരത്വത്തിന്റെ അന്തസ്സത്തയെ നിരാകരിക്കുന്ന നിലപാടാണ്.മിഥുലയ്ക്കും ബിനോ ജേക്കബിനും കുറേ മാസങ്ങളായി ഇസ്ലാമിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവര്‍ അതിന്റെ പഠിതാക്കളായിരുന്നുവെന്നുമുള്ള വസ്തുതകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവച്ചു. അവര്‍ വായിച്ചിരുന്ന ഗ്രന്ഥങ്ങള്‍, എഴുതിയ ഇ-മെയിലുകള്‍, അയച്ച എസ്.എം.എസുകള്‍ ഒക്കെ ഇതിനു തെളിവാണ്. വസ്ത്രധാരണത്തില്‍ വന്ന മാറ്റവും നമസ്കാരശീലവും ശ്രദ്ധിച്ച കോളേജ് മാനേജ്മെന്റ് വീട്ടുകാരെ ഇക്കാര്യം തെര്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇസ്ലാമിനോടുള്ള ആഭിമുഖ്യം പിന്നീടു മിഥുലയില്‍ ഷഹന്‍ഷായോടുള്ള അനുരാഗമായി വളര്‍ന്നുവെന്നതാണു സത്യം.ഒളിച്ചോടിയ ബിനോ ജേക്കബിന്റെ ബന്ധുക്കളിലൊരാള്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥനായ പശ്ചാത്തലത്തില്‍ ചില പോലിസുകാര്‍ കേസ്ഡയറിയില്‍ എഴുതിച്ചേര്‍ത്ത വിവരങ്ങളാണു തെളിവില്ലാത്ത കുറേ സന്ദേഹങ്ങളായി പിന്നീടു ഡി.ജി.പിക്കുതന്നെ വിശദീകരിക്കേണ്ടിവന്നത്. 2009 ആഗസ്ത് 21ന് പെണ്‍കുട്ടികള്‍ ഹൈക്കോടതിയില്‍ നല്‍കിയ, സ്വയമേവ മതം മാറിയെന്നും


ഭര്‍ത്താക്ക•ാരോടൊത്തു കഴിയാനാഗ്രഹിക്കുന്നുവെന്നുമുള്ള മൊഴികളെ തമസ്കരിക്കുക മുഖേന മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ വര്‍ഗീയപക്ഷപാതിത്വം പ്രകടമാക്കുകയായിരുന്നു. ബിഷപ്പ് കൌണ്‍സിലും ലൌജിഹാദുംജ•ഭൂമിയുടെ ചുവടു പിടിച്ച കേരളകൌമുദിയും തൊട്ടുടനെ മലയാള മനോരമയും 'ലൌജിഹാദ്' പ്രചാരണം ഏറ്റെടുത്തുവെങ്കിലും വിഷയത്തെ പെട്ടെന്നു ചൂടുപിടിപ്പിച്ചത് കേരള കാത്തലിക് ബിഷപ്സ് കൌണ്‍സിലിന്റെ കീഴിലുള്ള സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്റെ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ എഴുതിയ 'പ്രണയ മതതീവ്രവാദം; മാതാപിതാക്കള്‍ ജാഗരൂകരാവണം' എന്ന ലേഖനമാണ്. ഏതെങ്കിലും ഒരു മുസ്ലിം ചെറുപ്പക്കാരന്‍ പ്രേമം നടിച്ചാലുടന്‍ സ്വന്തം മാതാപിതാക്കളെയും ജാതിമത ബന്ധങ്ങളെയും മറന്ന് ഇസ്ലാമിലേക്കു മതംമാറ്റം നടത്താന്‍ സന്നദ്ധരാവുമാറ് ദുര്‍ബലവിശ്വാസികളാണു കത്തോലിക്കാ വിദ്യാര്‍ഥിനികള്‍ എന്നു തോന്നും ജാഗ്രതയുടെ ലേഖനം വായിച്ചാല്‍.സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്റെ ലക്ഷ്യങ്ങള്‍ വിശ്വസാഹോദര്യവും സാമൂഹികബാന്ധവവും ഊട്ടിയുറപ്പിക്കലും സാമൂഹികനീതി സംസ്ഥാപിക്കലുമാണെന്ന് കെ.സി.ബി.സി. വെബ്സൈറ്റ് പറയുന്നുണ്ട്. എന്നാല്‍ ഇതിനു 



നേര്‍വിപരീതമായാണ് ജാഗ്രതാലേഖനം വായനക്കാരന് അനുഭവപ്പെടുന്നത്. ലേഖനം തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്: "തീവ്രവാദത്തിന് പ്രണയത്തിന്റെ മുഖം നല്‍കി പുതിയൊരു യുദ്ധമുഖം തുറക്കുകയാണ് ലൌജിഹാദ്, റോമിയോ ജിഹാദ് എന്നൊക്കെ അറിയപ്പെടുന്ന പ്രസ്ഥാനങ്ങള്‍. വിശുദ്ധയുദ്ധം എന്നാണു ജിഹാദിനു നല്‍കിയിരിക്കുന്ന വിശദീകരണം.''ജിഹാദിന് 'വിശുദ്ധയുദ്ധം' എന്ന് ആര,് എവിടെ നല്‍കിയ വിശദീകരണം? ഈ വിധം അറിയപ്പെടുന്ന പ്രസ്ഥാനങ്ങളുള്ളതായി എന്താണു തെളിവ്? ഒഴുക്കന്‍ മട്ടിലുള്ള ഇത്തരം പ്രസ്താവനകള്‍ കേരളീയ സമൂഹത്തിന്റെ ധൈഷണിക നിലവാരത്തെയാണു വെല്ലുവിളിക്കുന്നത്. ഈ വിധം ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നതു സംഘടനയുടെ പേരിനോടു തന്നെ ചെയ്യുന്ന കടുത്ത അപരാധമാണ്. മതങ്ങള്‍ക്കും ആശയങ്ങള്‍ക്കും അപ്പുറമാവും പലപ്പോഴും പ്രണയബന്ധം പ്രവര്‍ത്തിക്കുന്നത്. കാംപസ്പ്രണയം പോലും മതാടിസ്ഥാനത്തില്‍ വീതം വയ്ക്കണമെന്ന ബിഷപ്സ് കൌണ്‍സിലിന്റെ വാദം പ്രയോഗത്തില്‍ മതസൌഹാര്‍ദം പൂക്കുന്ന കാലത്തെയാണു വിനഷ്ടമാക്കുക. കാംപസിലെ പ്രണയങ്ങള്‍ 'ജിഹാദാ'ണെങ്കില്‍ മറ്റു ചിലത് 'കുരിശുയുദ്ധ'ങ്ങളുമാവും. ഈ വിധം തന്നെയാണു ഫാഷിസ്റുകള്‍ കാര്യങ്ങളെ കാണുന്നത് എന്നു വാസുദേവന്‍ പോറ്റി ജ•ഭൂമിയിലെഴുതിയ 'ലൌജിഹാദും പ്രണയസുവിശേഷവും' എന്ന ലേഖനം വ്യക്തമാക്കുന്നു: "എന്റെ അയല്‍പക്കത്തു തന്നെ മൂന്നുനാലു ഹിന്ദുക്കുട്ടികളെ പ്രേമിച്ചു മതംമാറ്റിയിട്ടുണ്ട്. പ്രതികള്‍ ക്രിസ്ത്യാനികളായതുകൊണ്ട് ലൌജിഹാദിനു പകരം പ്രണയസുവിശേഷം എന്നു പറയാം. സെമിറ്റിക് മതപരിവര്‍ത്തന ശക്തികളുടെ പുതിയ പോര്‍മുഖമാണു പ്രണയമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.'' ഹിന്ദുക്കള്‍ പ്രണയത്തിലൂടെ മതം മാറുന്നതു മാത്രം ഭീഷണിയായിക്കാണുന്ന ജ•ഭൂമി ഹിന്ദുമതത്തിലേക്കുള്ള മതംമാറ്റത്തെക്കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഈവിധം ചിന്തിക്കാന്‍ മാത്രമേ ഹിന്ദുത്വവാദികള്‍ക്കു കഴിയുകയുള്ളൂ. മതംമാറ്റവുമായി ബന്ധപ്പെട്ട ഫാഷിസ്റുകളുടെ കടന്നാക്രമണങ്ങള്‍ ക്രൈസ്തവരുടെ നേരെയാണ് മിക്കപ്പോഴും തിരിയാറ്. ഫാഷിസ്റ് പ്രസിദ്ധീകരണങ്ങളായ ഓര്‍ഗനൈസര്‍, കേസരി, ജ•ഭൂമി, പയനിയര്‍ എന്നീ പത്രമാസികകളും അവരുടെ നൂറുകണക്കായ വെബ്സൈറ്റുകളും പരിശോധിച്ചാല്‍ ഇതു ബോധ്യപ്പെടും. ഈ കടന്നാക്രമണങ്ങളെ മുസ്ലിംകള്‍ക്കെതിരേ തിരിച്ചുവിടാനുള്ള ഒരു തന്ത്രമായിരുന്നോ ജാഗ്രത ലേഖനം? ഓടിക്കൊണ്ടിരിക്കുന്ന കള്ളനു രക്ഷപ്പെടാനുള്ള ഒരു വിദ്യ 'ഇതാ കള്ളന്‍ വരുന്നേ' എന്നാക്രോശിച്ചുകൊണ്ട് ഓടുകയാണല്ലോ.അസഹിഷ്ണുതാപരവും കള്ളവുമായ പദപ്രയോഗങ്ങളെ കോടതിപോലുള്ള സ്ഥാപനങ്ങള്‍ സാമാന്യവല്‍ക്കരിച്ചു പ്രയോഗിക്കുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. താടിവളര്‍ത്തലിന് അനുമതി നിഷേധിച്ച സ്കൂള്‍അധികൃതര്‍ക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ താടിവയ്ക്കല്‍ 'താലിബാന്‍വല്‍ക്കരണ'മാണെന്ന പദപ്രയോഗം ഒരു ജഡ്ജി നടത്തുകയും സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ച് അതു തിരുത്തുകയും ചെയ്തതു സമീപകാലത്താണ്. വ്യഭിചാരത്തെയോ പലിശയെയോ ജിഹാദുമായി കൂട്ടിയിണക്കി പ്രയോഗിക്കുന്നതിലെ അനൌചിത്യം പോലെ 'ലൌജിഹാദ്' ഉപയോഗം മുസ്ലിം മനസ്സുകളെ വേദനിപ്പിക്കും.പ്രണയജിഹാദുമായി ബന്ധപ്പെട്ട് അഞ്ചു കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്നു കലാകൌമുദി പറയുമ്പോള്‍ ജാഗ്രത ലേഖനം പറയുന്നത് അഞ്ഞൂറിലേറെ കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്നാണ്! ഇങ്ങനെ രജിസ്റര്‍ ചെയ്തവരുടെ ജില്ലതിരിച്ച കണക്കുകള്‍തന്നെ നല്‍കിയിരിക്കുന്നു. ഏഷ്യന്‍ടൈംസുമായുള്ള ഇന്റര്‍വ്യൂവില്‍ ഫാ. ജോണി കൊച്ചുപറമ്പില്‍ തന്റെ കണക്കുകള്‍ ലഭ്യമായ സ്രോതസ്സു വ്യക്തമാക്കാന്‍ വിസമ്മതിച്ചുകൊണ്ടു 'വിശ്വസനീയമായ സ്രോതസ്സ്' എന്നു മാത്രം പറഞ്ഞു. ജാഗ്രതയില്‍ നല്‍കിയ അതേ കണക്കുകള്‍തന്നെ ജ•ഭൂമിയില്‍ കൊടുത്തിരിക്കുന്നു. ഹിന്ദു ജനജാഗൃതി സമിതി എന്ന ഫാഷിസ്റ് വെബ്സൈറ്റില്‍ 2009 ഒക്ടോബര്‍ 9നു നല്‍കിയ കണക്കും ജാഗ്രത ലേഖനത്തില്‍ അതേ ദിവസം പ്രത്യക്ഷപ്പെട്ട കണക്കും ഒന്നുതന്നെ! രണ്ടിലും സ്രോതസ്സ് വ്യക്തമാക്കിയിട്ടില്ല. ഫാഷിസ്റ് വെബ്സൈറ്റുകളില്‍ പിന്നീട് ആധികാരികവിവരമെന്നോണം നല്‍കിയതാകട്ടെ, മേല്‍പ്പറഞ്ഞ ജാഗ്രത ലേഖനവും! 'ലൌജിഹാദ്' ജ•ഭൂമിയില്‍ഏതെങ്കിലും വിഭാഗത്തോടുള്ള വെറുപ്പിലും വിദ്വേഷത്തിലും മാത്രമേ ഫാഷിസത്തിനു പ്രവര്‍ത്തിക്കാനാവുകയുള്ളൂ. ഇന്ത്യന്‍ ഫാഷിസം ഏറ്റവും വലിയ ശത്രുവായി മുസ്ലിംകളെ പ്രഖ്യാപിച്ചിരിക്കുകയാണ്. തീര്‍ച്ചയായും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റുകളും അവരുടെ രോഷത്തിനു സദാ വിധേയരാണ്. പെരുംനുണകള്‍, പെരുപ്പിച്ചുകാട്ടല്‍, വസ്തുതകളുടെ പാക്ഷികവും ഭാഗികവുമായ അവതരണം എന്നിവ ഫാഷിസത്തിന്റെ സ്ഥിരം തന്ത്രങ്ങളാണ്. 'ലൌജിഹാദ്' വിവാദം കത്തിപ്പടരാന്‍ നുണകളുടെ കൂമ്പാരംതന്നെയാണു ഫാഷിസം പാമരജനങ്ങളിലേക്ക് എറിഞ്ഞത്. "2006 മുതല്‍ കേരളത്തില്‍ നടന്ന ജിഹാദീ മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നവയാണ്. 2860ഓളം പേരെയാണ് ഇത്തരത്തില്‍ മതംമാറ്റിയിട്ടുള്ളത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 705 സംഭവങ്ങളിലാണ്.'' കലാകൌമുദിക്ക് അഞ്ചുമാത്രമാണ് രജിസ്റ്റര്‍ ചെയ്ത 'ലൌജിഹാദ്' കേസുകള്‍. എന്നാല്‍ ജ•ഭൂമി വാര്‍ത്തയില്‍ മൊത്തം 705 സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു! മറ്റൊരു വാക്യം നോക്കുക: ''കോഴിക്കോട് ലോ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ജഹാംഗീര്‍ റസാക്ക് 42 ഓളം പെണ്‍കുട്ടികളെ ഇരയാക്കിയതായി പറയപ്പെടുന്നു.'' ആരാല്‍ പറയപ്പെടുന്നു? "പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം ലക്ഷ്യമിട്ട് 'ലൌജിഹാദ്' എന്ന പേരില്‍ സംഘടിതനീക്കം നടക്കുന്നതായി തെളിവില്ലെന്നു ഡി.ജി.പി. ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.'' ഈ വാര്‍ത്തയുടെ ജ•ഭൂമി തലക്കെട്ട് ഇതായിരുന്നു: 'ലൌജിഹാദ് കോടതി സൃഷ്ടിയല്ല.' തലക്കെട്ടിനടിയില്‍ ചില സത്യങ്ങളും ജ•ഭൂമി ചേര്‍ത്തിട്ടുണ്ട്. 'ചില റിപോര്‍ട്ടുകള്‍ പ്രണയം നടിച്ച് നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തുന്നുവെന്നു സൂചിപ്പിക്കുന്നു. ഇത് കേട്ടുകേള്‍വിയുടെയും വാമൊഴികളുടെയും അടിസ്ഥാനത്തിലാണ്. തെളിവില്ല, തെളിയിക്കാന്‍ രേഖകളില്ല'. യഥാര്‍ഥത്തില്‍ 'ലൌജിഹാദ്' വിവാദത്തിന്റെ മര്‍മം ഇതുതന്നെയാണ്. ദുഷ്പ്രചാരണങ്ങള്‍ ലക്ഷ്യമിട്ടു വ്യാപകമായി പത്രറിപോര്‍ട്ടുകളിറക്കുക. ആവര്‍ത്തിക്കപ്പെടുന്ന നുണകളില്‍ എന്തെങ്കിലും കഴമ്പുള്ളതായി സാധാരണക്കാരില്‍ തോന്നിക്കുക. ഇത്തരം പ്രചാരണങ്ങള്‍ തെളിയിക്കാനാവാത്തതു സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഫാഷിസ്റുകള്‍ക്ക് ഒന്നും തെളിയിക്കേണ്ടതില്ല! ജിഹാദീ റോമിയോമാര്‍ക്കെതിരായ അന്വേഷണത്തില്‍ കണ്െടത്തിയ 'കരള്‍ പിളര്‍ക്കുന്ന കണക്കുകളും വിവരങ്ങളും' ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറാന്‍ ജ•ഭൂമി തയ്യാറായില്ല. മുഖ്യധാരാ പത്രങ്ങളില്‍2009 ആഗസ്ത് 31ന് മലയാള മനോരമയില്‍ വന്ന കാംപസുകളില്‍ പൊട്ടുന്ന 'ലൌബോംബി'നെക്കുറിച്ചുള്ള' 'ഇരയാണ് അവള്‍, എവിടെയും' എന്ന റിപോര്‍ട്ടാണ് മുഖ്യാധാര സമൂഹത്തിലേക്ക് ഈ വിവാദം കൊണ്ടുവന്നത്. പ്രണയവും വിവാഹവും വഴി പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്കു തള്ളിവിടുന്ന സംഘം രാജ്യത്തു വ്യാപകമാണെന്നും കേരളത്തില്‍നിന്ന് 500 ഓളം പെണ്‍കുട്ടികള്‍ ഇവരുടെ വലയില്‍ വീണെന്നും ഒരു തെളിവും നിരത്താതെ വിളമ്പാന്‍ മലയാളത്തിലെ പ്രമുഖ പത്രം മടികാട്ടിയില്ല. പ്രണയവില്ലാളികള്‍ക്കായി തിരുവനന്തപുരത്തുമാത്രം ഒരു സ്കോര്‍പിയോ കാറും എട്ടു ബൈക്കുമുണ്െടന്ന വിവരവും അതിലുണ്ടായിരുന്നു. എന്നാല്‍, 2009 ആഗസ്ത് 21 ന് ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍, പത്തനംതിട്ടയിലെ സെന്റ് ജോണ്‍സ് കോളേജില്‍നിന്ന് ഒളിച്ചോടിയ രണ്ടു പെണ്‍കുട്ടികളും സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചതെന്നും ഭര്‍ത്താക്ക•ാരോടൊപ്പം പോവാനാണു താല്‍പ്പര്യമെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കിയ കാര്യം മനോരമ ബോധപൂര്‍വം മറച്ചുവച്ചു. മാത്രമല്ല, മാതാപിതാക്കളോടൊപ്പം പോകാന്‍ അന്നു വിസമ്മതം പ്രകടിപ്പിച്ചതും നോമ്പും നമസ്കാരവും നിര്‍വഹിക്കാന്‍ സൌകര്യം ലഭിക്കില്ല എന്നു ഹൈക്കോടതിമുമ്പാകെ ആശങ്കപ്പെട്ടതും അതിനുള്ള സൌകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതും മനോരമ മറച്ചുവച്ചു. കേസിലെ പ്രതികളുടെ തീവ്രവാദബന്ധം അന്വേഷിച്ചുവരുകയാണെന്ന പ്രോസിക്യൂഷന്‍ വിശദീകരണം മനോരമയ്ക്കു മഹത്തരമായിത്തോന്നി. തങ്ങളുടെ വിഡ്ഢിത്തം പെണ്‍കുട്ടികള്‍ സ്വയം തിരിച്ചറിഞ്ഞതായി 'അവര്‍ വെളിപ്പെടുത്തി'യെന്നും പത്രം വീമ്പിളക്കി. വര്‍ഗീയതയുടെ പകര്‍പ്പെഴുത്തുകള്‍ 'ലൌജിഹാദ്' വിവാദം കൊടുമ്പിരിക്കൊള്ളാന്‍ അത്യധ്വാനം ചെയ്ത പത്രങ്ങളിലൊന്നാണ് മാതൃഭൂമി. അതില്‍ വന്ന ഒരു വാര്‍ത്താശകലം കാണുക: "മതപരിവര്‍ത്തനമെന്നതു മതേതരത്വത്തിന്റെ ഭാഗമെന്ന നിലയില്‍ തലശ്ശേരി ഭാഗങ്ങളില്‍ പോസ്റര്‍ പതിച്ചിട്ടുണ്െടന്നു നാരായണപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി ഇന്റര്‍നെറ്റിലൂടെ ലഭ്യമായ വിവരങ്ങള്‍ രണ്ടുമാസം മുമ്പ് എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തിയ ആഭ്യന്തരവകുപ്പുമന്ത്രി കോടിയേരി ബാലകൃഷ്ണനു നേരിട്ടു കൈമാറിയിരുന്നു.'' 'മതംമാറ്റം കുറ്റകരമല്ല' എന്നത് ഇന്ത്യന്‍ ഭരണഘടനാനുസൃതമാണെന്നുപോലും തിരിച്ചറിയാത്ത ഒരാളുടെ പ്രസ്താവം യാതൊരു കമന്റുമില്ലാതെ കൊടുത്തിരിക്കുകയാണിവിടെ. ഇന്റര്‍നെറ്റിലൂടെ ഫാഷിസ്റുകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ എന്തോ മഹാകാര്യമാണെന്ന തെറ്റിദ്ധാരണയിലായിരുന്നു പണിക്കര്‍!ഡി.ജി.പി. 2009 ഒക്ടോബര്‍ 23ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒന്നാമത്തെ രേഖയെപ്പറ്റി തെറ്റായ തലക്കെട്ടാണ് മാതൃഭൂമി നല്‍കിയത്. 'കേരളത്തില്‍ ലൌജിഹാദ് സംശയിക്കപ്പെടുന്നു' എന്ന് അവര്‍ തലക്കെട്ടുനല്‍കി. എന്നാല്‍, റിപോര്‍ട്ടിനകത്തു സ്ഥിരീകരിക്കാത്ത വിവരം മാത്രമാണിതെന്നു വ്യക്തമാക്കുന്നുമുണ്ട്. കേരളകൌമുദിയാണ് 'ലൌജിഹാദ്' പ്രചാരണത്തെ ഏറ്റവും ശക്തമായി പിന്താങ്ങിയ പത്രം. പകുതിയിലേറെ വരുന്ന ഒരു എഡിറ്റോറിയല്‍ പേജ് ഇന്റര്‍വ്യൂവില്‍ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍നിന്നുള്ള വരികള്‍ കാണുക: "നല്ല വീട്ടിലെ പെണ്‍കുട്ടികളാണ് ലൌജിഹാദിന്റെ കെണിയില്‍പ്പെടുന്നത്. ഈ പ്രവണത നല്ലതല്ല. ചെയ്യുന്നവര്‍ക്കു നല്ലതല്ല. ചെയ്യിക്കുന്നവര്‍ക്ക് നല്ലതല്ല; അനുഭവിക്കുന്നവര്‍ക്കും നല്ലതല്ല.'' ഇവിടെ 'ലൌജിഹാദി'നെ യാഥാര്‍ഥ്യമായി സ്ഥിരീകരിച്ചുകൊണ്ട് അതിനെതിരേ പടപൊരുതുമെന്നു പ്രഖ്യാപിക്കുകയാണു വെള്ളാപ്പള്ളി. പ്രശ്നത്തിന്റെ നിജസ്ഥിതിയിലേക്കു വിമര്‍ശനബുദ്ധ്യാ കടന്നുചെല്ലാന്‍ അദ്ദേഹത്തിനാവുന്നില്ല. കേരളകൌമുദി റിപോര്‍ട്ടുകള്‍ മുഴുവന്‍ ഈ നിഗമനത്തിലേക്കു നയിക്കാന്‍ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചിരിക്കും.കേരളത്തില്‍ പ്രണയജിഹാദിന്റെ വലയില്‍ 500 പെണ്‍കുട്ടികള്‍ വീണെന്ന മനോരമയുടെ കണക്ക് കേരളകൌമുദിയും ആവര്‍ത്തിക്കുന്നു. കൂടുതലായി, അഞ്ചു കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്െടന്ന വിവരവും നല്‍കുന്നുണ്ട്. എന്നാല്‍ ഇതെവിടെയൊക്കെയാണെന്നു വ്യക്തമാക്കുന്നുമില്ല. ഹൈന്ദവകേരളം ഡോട്ട് ഓര്‍ഗ് എന്ന ഫാഷിസ്റ് വെബ്സൈറ്റില്‍ നിന്നാണ് കേരളകൌമുദി സ്ഫോടനാത്മകവിവരങ്ങള്‍ എടുത്തതെന്നു മാധ്യമവിശാരദനും മനുഷ്യാവകാശപ്പോരാളിയുമായ ബി.ആര്‍.പി. ഭാസ്കര്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നു. കെ.സി.ബി.സി. ഇറക്കിയ ജാഗ്രത ലേഖനത്തിലെ വിവരങ്ങള്‍ ലേഖനമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ കേരളകൌമുദി ഇംപാക്ട് എന്ന ലോഗോയും ചേര്‍ത്താണു കൊടുത്തിരിക്കുന്നത്. ആലപ്പുഴയില്‍, പ്രേമാഭ്യാര്‍ഥന നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് മൂന്നു സ്കൂള്‍ പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിദ്യാര്‍ഥികളാണ് പ്രതികളെങ്കിലും മുസ്ലിം നാമധാരികളായതിനാല്‍ അവരുടെ മേല്‍ 'ലൌജിഹാദ്' ആരോപണമുയര്‍ത്തി ഇല്ലാത്ത തെളിവു കൃത്രിമമായി തരപ്പെടുത്തുകയാണു കേരളകൌമുദി പരമ്പരയിലെ ഒരു ലേഖനം.'ലൌജിഹാദി'ന് ഇതുവരെ തെളിവു ലഭിച്ചില്ലെന്നു ഹൈക്കോടതിയില്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് രണ്ടാമതായി ബോധിപ്പിച്ചതു വാര്‍ത്തയായി നല്‍കിയപ്പോള്‍ കേരളകൌമുദി നല്‍കിയ തലക്കെട്ട് നോക്കുക: 'പ്രണയം നടിച്ച് മതം മാറ്റാന്‍ ആസൂത്രിതശ്രമം'. മതപരിവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ചില സംഘടനകള്‍ യുവാക്കള്‍ക്കിടയില്‍ സജീവമായുണ്െടന്നു സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട് എന്ന ഡി.ജി.പിയുടെ വിശദീകരണ പത്രികയിലുള്ള വാക്യമാണ് കേരളകൌമുദിയുടെ തുരുപ്പുശീട്ട്. സ്ഥിരീകരിക്കാത്ത ഒരു റിപോര്‍ട്ടിന് എന്താണു വിലയെന്നു ചോദിക്കാന്‍ കേരളകൌമുദി കൂട്ടാക്കുന്നില്ല. 'ലൌജിഹാദ്' എന്ന സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്രസര്‍ക്കാറിനു വിവരം ലഭിച്ചിട്ടില്ല; ചില മാധ്യമങ്ങള്‍ ഇത്തരമൊരു പദപ്രയോഗം നടത്തുന്നുവെങ്കിലും. ഈ വിധമുള്ള ഒരു പരാമര്‍ശത്തില്‍, അപ്രകാരമൊന്നുണ്െടങ്കില്‍ തടയേണ്ടതുണ്െടന്ന കേന്ദ്രനിലപാട്, അതുണ്െടന്ന് സ്വയം സങ്കല്‍പ്പിച്ചു പ്രചരിപ്പിക്കുന്ന കേരളകൌമുദിക്ക് വക്രീകരിക്കാനേ കഴിയൂ.സംഘപരിവാരം നടത്തുന്ന ഹൈന്ദവകേരളം ഡോട്ട് ഓര്‍ഗ് വെബ്സൈറ്റില്‍ 2009 സെപ്തംബര്‍ 17 ന് പ്രസിദ്ധീകരിക്കുകയും ഹിന്ദു ജനജാഗ്രതാ സമിതി ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റ് പുനപ്രസിദ്ധീകരിക്കുകയും ചെയ്ത കാര്യങ്ങളാണ് ഇന്റലിജന്‍സ് തയ്യാറാക്കിയ റിപോര്‍ട്ടിലുള്ളതായി പി. എം. ബിനുകുമാര്‍ കലാകൌമുദിയില്‍ എഴുതിയത്(50). ഇതു ശരിയാണെങ്കില്‍ ഇന്റലിജന്‍സ് റിപോര്‍ട്ട് കലാകൌമുദിക്ക് ലഭിക്കുന്നതിനു മുമ്പു സംഘിനു ലഭിച്ചു. അല്ലെങ്കില്‍ സംഘ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സിന്റേതായി വാരിക പ്രസിദ്ധീകരിച്ചു. രണ്ടാമത്തേതാണു ശരിയെന്ന് ആഴത്തിലുള്ള അന്വേഷണം ബോധ്യപ്പെടുത്തുന്നു. പോലിസ് ഷഹന്‍ഷാ കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റിലും തെളിയിക്കപ്പെടാത്ത സംശയങ്ങളും സന്ദേഹങ്ങളും ഇന്റലിജന്‍സ് റിപോര്‍ട്ടിലുണ്ട് എന്നവകാശപ്പെടുക മാത്രമായിരുന്നു."ലൌ ജിഹാദ് മൂവ്മെന്റിന്റെ സാമ്പത്തികസ്രോതസ്സായി പ്രവര്‍ത്തിക്കുന്നത് പാകിസ്താനിലും മിഡില്‍ ഈസ്റിലും വേരുകളുള്ള ചില ഗ്രൂപ്പുകളാണെന്നാണു ലഭ്യമായ വിവരം''. ഈ വിവരം എങ്ങനെ, ആരു സംഘടിപ്പിച്ചുവെന്നു വടയാര്‍ സുനില്‍ വ്യക്തമാക്കുന്നില്ല. വിനോദ് ഇലകൊള്ളൂര്‍ കലാകൌമുദിയില്‍ എഴുതി: "ലൌ ജിഹാദിനു പിന്നില്‍ പോപുലര്‍ ഫ്രണ്ടാണെന്നും കോടതി കണ്െടത്തി.'' കോടതി ഇതെങ്ങനെ കണ്െടത്തി? ലൌജിഹാദ് എന്നൊരു സംരംഭം ഉള്ളതായി സ്ഥിരീകരിക്കാത്ത മീഡിയാ റിപോര്‍ട്ടുകളുണ്െടങ്കിലും അതു കണ്െടത്താനായിട്ടില്ല എന്നാണ് ഡി.ജി.പി.യുടെ രണ്ടു രേഖകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കിയതെന്നിരിക്കെ ഈ വാദത്തിന്റെ അടിസ്ഥാനമെന്താണ്?കലാകൌമുദി ലേഖകന്റെ മറ്റൊരു കഥ നോക്കൂ: "2009 ജൂലൈ 18 ന് രാത്രി രണ്േട മുക്കാലിനു തിരുവനന്തപുരത്തെ പേരൂര്‍ക്കടയില്‍നിന്ന് മിഥുലയുമായി പുറപ്പെട്ട ലാന്‍സര്‍ കാര്‍ 2009 ജൂലൈ 18 ന് നാലരയ്ക്കാണ് പൊന്നാനിയിലെ മതംമാറ്റ കേന്ദ്രത്തിലെത്തുന്നത്''. ഏതാണ്ട് 11 മണിക്കൂറെങ്കിലും എടുക്കുന്ന യാത്ര വെറും 105 മിനിറ്റ്കൊണ്ട് ഓടിത്തീര്‍ത്തോ പ്രസ്തുത സൂപ്പര്‍സോണിക് കാര്‍! കഥയായാല്‍പ്പോലും അല്‍പ്പം യുക്തി വേണ്േട? കേരളശബ്ദം, 'ലവ് ജിഹാദ് ഇംപാക്ട്' എന്ന തങ്ങളുടെ ഔദ്യോഗികലേഖനത്തില്‍ എഴുതി: "ഷഹന്‍ഷാ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നു മുസ്ലിം ആചാരങ്ങളും പ്രാര്‍ഥനാരീതികളും പഠിപ്പിച്ചു''(57). മതപരമായ വിജ്ഞാനത്തില്‍ ഒരു കുറവും രണ്ടു പെണ്‍കുട്ടികള്‍ക്കുമുണ്ടായിരുന്നില്ല എന്നത് അവരുടെ എസ്.എം.എസുകളും കൈയിലുണ്ടായിരുന്ന ഗ്രന്ഥങ്ങളും വെളിവാക്കുന്നുവെന്നത് കേരളശബ്ദവും കാണുന്നില്ല.'ലൌബോംബ്' എന്ന തലക്കെട്ടിലുള്ള കവര്‍സ്റോറിയില്‍ എം. ആര്‍. അജയന്‍ എഴുതി: "കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഇന്ത്യയില്‍ ഇപ്രകാരം നാലായിരത്തോളം പെണ്‍കുട്ടികളെ തീവ്രവാദ റാക്കറ്റ് തട്ടിയെടുത്തിട്ടുണ്െടന്നാണ് റിപോര്‍ട്ടുകള്‍.'' ആരുടെ, ഏതു റിപോര്‍ട്ട് എന്ന് അജയന്‍ വ്യക്തമാക്കുന്നില്ല. വെറും ഊഹത്തെ അടിസ്ഥാനമാക്കി അജയനെപ്പോലുള്ളവര്‍ എഴുതിയ പത്രറിപോര്‍ട്ട് മാത്രമാണ് പ്രമാണം. കാണാതായ ഇവര്‍ക്കാര്‍ക്കും വിലാസങ്ങളോ രക്ഷിതാക്കളോ ഇല്ലേ? ഇവരെ കാണാതായി എന്ന പരാതി എവിടെയാണുള്ളത്? ഈ കണക്ക് ആര്, എപ്പോള്‍ ശേഖരിച്ചു? നാലുപേര്‍ കശ്മീരില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വന്നപ്പോള്‍ 300 മലയാളിയുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നു പെരുപ്പിച്ചുകാട്ടിയപ്പോഴും ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചിരുന്നുവെന്നോര്‍ക്കുക.ഹിന്ദുസ്ഥാന്‍ ടൈംസ് ഏറക്കുറേ സത്യസന്ധമായ റിപോര്‍ട്ടിങാണ് 'ലൌജിഹാദി'നെപ്പറ്റി നല്‍കിയത്; കേരളപോലിസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റ് കൃത്യമായി ഉദ്ധരിക്കുന്നു ഒരു റിപോര്‍ട്ട്.'ലൌ ജിഹാദി'നെപ്പറ്റി വളരെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കര്‍ണാടകയില്‍ നിന്നുള്ള ഡെക്കാന്‍ ഹെറാള്‍ഡ് ശ്രദ്ധകാണിച്ചു. കേരള ഡി.ജി.പി. ഹൈക്കോടതിയില്‍ കൊടുത്ത രേഖകളുടെ കൃത്യമായ വിവരം പത്രം നല്‍കി. കേരളത്തില്‍ 'ലവ് ജിഹാദില്ല' എന്ന തലക്കെട്ടോടെ കൊടുത്ത വാര്‍ത്തയില്‍ സ്ഥിരീകരിക്കാത്ത ചില ആരോപണങ്ങള്‍ മാത്രമാണ് 'ലവ് ജിഹാദി'നനുകൂലമായുള്ളതെന്നു തുറന്നുപറയുന്നു.2009 ഡിസംബര്‍ 9 ലെ ജസ്റിസ് കെ.ടി. ശങ്കരന്റെ വിധിയുടെ സംഗ്രഹം കൊടുത്തപ്പോള്‍ പോലും ഡി.ജി.പിയുടെ രേഖകളുമായുള്ള വൈജാത്യം എടുത്തുകാട്ടാന്‍ ഡെക്കാന്‍ ഹെറാള്‍ഡ് മറന്നില്ല. ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ തന്നെ പ്രസിദ്ധീകരണമായ മെയില്‍ ടുഡേ 'ലവ് ജിഹാദു'മായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ലേഖനം ഏറെ സത്യസന്ധമായിരുന്നു. ഡി.ജി.പിയുടെ റിപോര്‍ട്ടില്‍ ഊഹക്കഥകളല്ലാതെ 'ലവ് ജിഹാദിന്' തെളിവുള്ളതായി കണ്െടത്തിയിട്ടില്ല എന്നും വിവാദത്തിനു പിന്നില്‍ സമൂഹത്തെ വര്‍ഗീവയവല്‍ക്കരിക്കാനുള്ള ദുശ്ശക്തികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു.ദി ഹിന്ദു ദിനപത്രമാണ് 'ലൌജിഹാദി'നെ ഏറ്റവും സമര്‍ഥമായി നേരിട്ടത്. 'ലൌജിഹാദു'മായി ബന്ധപ്പെട്ട ഏതാണ്െടല്ലാ വാര്‍ത്തകളും റിപോര്‍ട്ട് ചെയ്തുവെന്നു മാത്രമല്ല, പ്രശ്നത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന കല്പനാ ശര്‍മയുടെ ഒരുജ്ജ്വല ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്ത്രീത്വത്തിനും മുസ്ലിംകള്‍ക്കുമെതിരായ ഫാഷിസ്റ് ഗൂഢപദ്ധതിയായി ലേഖനം 'ലൌജിഹാദ്' പ്രചാരണത്തെ വിലയിരുത്തി.           

2012 ഏപ്രിൽ 24, ചൊവ്വാഴ്ച

പ്രണയത്തിന്റെ നാള്‍വഴികളിലൂടെ........

പ്രണയത്തിന്റെ സൗന്ദര്യം
ഒപ്പം വിരഹത്തിന്റെയും

ഈ കലായലാത്തിലെയ്കുള്ള എന്റെ വരവ് തീര്‍ത്തും അപ്രതീക്ഷിതം!ഏതോ നിയോകം പോലെ എത്തപെട്ടുവെങ്കിലും ഏത്ര പെട്ടന്നായിരുന്നു ഇവിടെത്തെ മുറ്റവും തണല്‍ മരവും ആളൊഴിഞ്ഞ നീളന്‍ വാരാന്തയും കലപില കൂട്ടുന്ന ക്ലാസ്‌ മുറികളും എന്റെ ജീവന്റെ ഭാഗം ആയി മാറിയത്.

ഏറെ കഥകള്‍ പറയുവാനുള്ള ക്ലാസ്‌ മുറികളും നയനങ്ങളെ കുളിരണിയിപ്പിക്കുന്ന പാടങ്ങളും എന്റെ ഈ കലാലയത്തെ ഏറെ സൗന്ദര്യവതിയാക്കി.
സാഹ്യാനങ്ങളില്‍ ഏകനായി ഈ മുറ്റത്തെ തണല്‍ മരങ്ങളുടെ ചുവട്ടില്‍ ഇരുന്നു ആ സൗന്ദര്യം മതിയാവോളം ഞാന്‍ ആസ്വോതിക്കുമായിരുന്നു.

ആ ഏകാന്തതയില്‍ എപ്പോഴോ ആണ് എന്റെ മനസ്സിലേയ്ക്ക് ആ പതനീസ്വനം കടന്നു വന്നത്!മഴത്തുള്ളിയുടെ നൈര്‍മല്ല്യവും പൂമ്പാറ്റകളുടെ ഭംഗി ഉള്ളതുമായ ഒരു മനസ്സായിരുന്നു അവളുടെതെന്നു വൈകി ആണെങ്കിലും ഞാന്‍ മനസ്സിലാക്കി.
എനിക്ക് കഥകള്‍ പറഞ്ഞു തന്നിരുന്ന ആ കണ്ണുകള്‍ക്ക്‌ ഏറെ തിളക്കം ഉണ്ടായിരുന്നു കലപില കൂട്ടുന്ന ക്ലാസ്മുറിയുടെ  കോണുകകളിലെ സല്ലാപനിമിഷങ്ങള്‍ വളരെ വിലപെട്ടതായിരുന്നു എന്നും! ആര്‍ത്തിരമ്പി പെയ്യുന്നമഴയെയും നോക്കി ആ ആളൊഴിഞ്ഞ നീളന്‍ വാരന്തയുടെ ഓരത്ത് നില്‍ക്കുവാന്‍ അവള്‍ക്ക്‌ ഏറെ കൊതിയായിരുന്നു....
ആ മഴത്തുള്ളികളിലെയ്ക്ക് കൈകള്‍ നീട്ടി മഴവെള്ളം എന്റെ മുഖത്തേയ്ക്ക് അവള്‍ തെറിപ്പിക്കുമായിരുന്നു!

തുമ്പിയുടെ കയ്യിലെ കല്ലിന്‍റെ സുരക്ഷിതത്വം എനിക്കാ സാമിപ്യം പകര്‍ന്നു തന്നിരുന്നു ചതുരംഗം കളിയുടെ കൂര്‍മബുദ്ധിയോടെ ജീവിതത്തെ നോക്കി കാണാന്‍ അവള്‍ എന്നെ പഠിപ്പിച്ചു
സ്വോര്‍ത്തതയുടെ ലോകത്തെ ഒരു ഏകാംഗ പടയാകുവാനുള്ള അവളുടെ നിര്‍ദേശം ബാലിശം ആയിരുന്നു..എങ്കിലും അവള്‍ക്കെന്നെ അത്രയേറെ ഇഷ്ട്ടമായിരുന്നു........

പിന്നീടെന്നോ കാലിടറി ഞാന്‍ തളര്‍ന്നു വീണപ്പോള്‍ ചാരമെഴുതാത്ത നഖങ്ങള്‍ ഉള്ള ആ കരങ്ങളിലെയ്ക്ക് പിടിയെത്തുമുന്പേ അവള്‍ പറന്നുയര്‍ന്നിരുന്നു അങ്ങ് ഉയരങ്ങളിലേയ്ക്ക്!!!.




2012 ഏപ്രിൽ 22, ഞായറാഴ്‌ച

ആര്‍.എസ്.എസ് ഭീകരതയുടെ നേര്‍കാഴ്ചകള്‍!!!


രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്തു കൊണ്ടും ജനാധിപത്യവും മതേതരത്വവും കാറ്റില്‍ പറത്തിയും രാജ്യസ്‌നേഹത്തിന്റെയും ദേശ ഭക്തിയുടെയും കുത്തക അവകാശപ്പെടുന്ന, സനാ തനധര്‍മത്തിന്റെ സംസ്ഥാപകരായി സ്വയം പരിചയപ്പെടുത്തി രംഗത്ത് വന്ന സംഘ്പരിവാരത്തിന്റെ ക്രൂരവിനോദങ്ങള്‍ സംശയലേശമന്യേ പുറത്ത് വന്നിരിക്കുകയാണല്ലോ. പൈശാചികകൃത്യങ്ങളെ മഹത്വവല്‍കരിച്ചും സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തും ഇവര്‍ നടത്തുന്ന രഥയാത്രകളും രക്ഷായാത്രകളും രാജ്യത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നതും രാജ്യത്തെ അരാജകത്വ ത്തിലേക്ക് നയിക്കുന്നതുമാണ്.


ആര്‍.എസ്.എസ്സിന്റെയും അനുബന്ധ സംഘ ടന കളുടെയും പ്രചോദനവും നിലനില്‍പും ഹൈന്ദവ മതഗ്രന്ഥങ്ങളെയോ തത്ത്വശാസ്ത്രങ്ങളെയോ ആശ്രയിച്ചിട്ടുള്ളതല്ല. മറിച്ച് അത് ലോകയുദ്ധങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും തുടക്കം കുറിച്ച പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളായ ഫാഷിസത്തില്‍ നിന്നും നാസിസത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കൊണ്ടാണ് പടുത്തുയര്‍ത്തപ്പെട്ടതും നിലനില്‍ക്കുന്നതും. ഇന്ത്യന്‍ സാഹചര്യത്തില്‍ വളരുന്നതിനാവശ്യമായ വെള്ളവും വളവും ഇവിടുത്തെ ജാതീയതയില്‍ നിന്നും പുരാണകഥകളില്‍ നിന്നും സ്വീകരിക്കുകയും നന്മ പുനസ്ഥാപിക്കുóതിനായി ആഗതരായി എന്നു ഹിന്ദു സഹോദരന്‍മാര്‍ വിശ്വസിക്കുന്ന അവതാരങ്ങളുടെ നിയോഗമാണ് തങ്ങളാല്‍നിവര്‍ത്തിക്കപ്പെടുന്നത് എന്ന് പൊതുസമൂഹത്തെ തെറ്റുധരിപ്പിക്കുകയും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നല്‍കാതെ സമഗ്ര സേച്ഛാധിപത്യത്തിനായി അശ്രാന്ത പരിശ്രമങ്ങളില്‍ നിരതരാവുകയുമാണ് സംഘപരിവാരം. ഹൈന്ദവവിശ്വാസം പോകട്ടെ, കേവലമായ ഈശ്വരവിശ്വാസം പോലും ഇല്ലാത്തവരായിരുന്നു ആര്‍.എസ്.എസ്സിന്റെ താത്ത്വികാചാര്യന്‍മാര്‍. സവര്‍ക്കര്‍ മുതല്‍ വര്‍ത്തമാനകാലത്തെ നേതാവായ ലാല്‍ കൃഷ്ണ അദ്വാനി വരെയുള്ളവര്‍ ഇതിന് ഉദാഹരണങ്ങളാണ്. 1990ല്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ട് അദ്വാനി നടത്തിയ രഥയാത്രയില്‍ അദ്ദേഹത്തിന് ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ദേവീവിഗ്രഹങ്ങള്‍ കൊണ്ട് ഭക്ഷണത്തളികയും മറ്റും നിര്‍മിച്ച് അദ്ദേഹം നാസ്തികത്വം തെളിയിച്ച സംഭവം അദ്വാനിയുടെ മകള്‍ അനുസ്മരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വിശ്വാസികളെ കൂടെ നിര്‍ത്തുന്നതിന്‌വേണ്ടിയാണ് മതത്തെയും മതചിഹ്നങ്ങളെയും ഫാഷിസ്റ്റുകള്‍ ഉപയോഗിക്കുന്നത്. ഹിറ്റ്‌ലറുടെ അധ്യാപനങ്ങളുടെ ഭാരതീയ പ്രയോഗവല്‍കരണമാണ് യഥാര്‍ഥത്തില്‍ സംഘപരിവാരത്തിന്റെ പ്രവര്‍ത്തനം. ആര്‍.എസ്.എസ്സിന്റെ താത്വികാചാര്യനും സ്ഥാപകനേതാക്കളില്‍ പ്രമുഖനുമായ ഗോള്‍വാള്‍ക്കര്‍ രാമഭക്തനോ കൃഷ്ണഭക്തനോ ആയിരുന്നില്ല, മറിച്ച് ഒന്നാന്തരം ഹിറ്റ്‌ലര്‍ ഭക്തനായിരുന്നു. അദ്ദേഹം എഴുതുന്നത് കാണുക: ജര്‍മന്‍ വംശാഭിമാനം ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. വംശശുദ്ധിയും സംസ്‌കാരവും കാത്ത് സൂക്ഷിക്കുന്നതിന് സെമിറ്റിക് വംശങ്ങളെ-ജൂതന്‍മാരെ- നിര്‍മാര്‍ജനം ചെയ്യുക വഴി ജര്‍മനി ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. വംശശുദ്ധി അതിന്റെ ഉന്നതിയില്‍ പ്രകടമാക്കപ്പെട്ടിരിക്കുകയാണവിടെ. വേരുകളിലെത്തുന്ന വ്യത്യാസങ്ങളുള്ള വംശങ്ങളും സംസ്‌കാരങ്ങളും ആഴത്തില്‍ പോയി ഒന്നായിത്തീരുക എന്നത് എത്രമാത്രം അസാധ്യമാണെന്നും ജര്‍മനി കാണിച്ചുകൊടുത്തു. ഹിന്ദുസ്ഥാനില്‍ നമുക്ക് പഠിക്കാനുള്ള മികച്ച പാഠമാണിത്. (M.S. Golwalkar, We or our Nation hood Defined, Bharath Publications, Nagpur, 1939, P.35) ഹിറ്‌ലറുടെയും മുസ്സോളിനിയുടെയും ചിന്തകള്‍ക്ക് ഹിന്ദുഭീകരവാദികളുടെ ആശയങ്ങളുമായി സാന്ദര്‍ഭികമായ സാദൃശ്യമല്ല ഉള്ളത്. മറിച്ച് കൃത്യവും വ്യക്തവുമായി ഫാഷിസ-നാസിസ ചിന്തകളെ പരിപൂര്‍ണമായും ഉള്‍കൊള്ളുകയും സ്വാംശീകരിക്കുകയും പ്രയോഗവല്‍കരിക്കുകയും ചെയ്തവരാണ് ആര്‍.എസ്.എസ് എന്നത് തര്‍ക്കമറ്റ കാര്യമാണ്.

കെ.ബി.ഹെഡ്‌ഗെവാര്‍, വി.ഡി.സവര്‍ക്കര്‍, ബി.എസ്.മുണ്‍ജി എന്നിവരുടെ കുബുദ്ധിയുടെ സൃഷ്ടിയായിരുന്നു ആര്‍.എസ്.എസ് എന്ന വിഷച്ചെടി. ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ആസ്ഥാനമായ പലാസോവെന്‍സിയയില്‍ വെച്ച് മുണ്‍ജി, മുസ്സോളിനിയെ നേരിട്ട് കണ്ടിരുന്നു. 1931 മാര്‍ച്ച് 19ന് പകല്‍ 3 മണിക്കായിരുന്നു പ്രസ്തുത കൂടിക്കാഴ്ച. മുസ്സോളിനിയുടെ ക്രൂരതകളെ മുണ്‍ജി അഭിനന്ദിക്കുകയും മുസ്സോളിനിയില്‍ നിന്നു പ്രചോദനമുള്‍കൊണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാവുകയും ചെയ്തു. മുസ്സോളിനി, മുണ്‍ജിയെ വിജയാശംസകള്‍ നേര്‍ന്നു കൊണ്ടാണ് യാത്രയാക്കിയത്.

വി.ഡി.സവര്‍ക്കറും ഹിറ്റ്‌ലര്‍-മുസ്സോളിനി ഭീകരന്‍മാരുടെ വലിയ ആരാധ്യനായിരുന്നു. 1940ല്‍ മധുരയില്‍ ഹിന്ദുമഹാസഭയുടെ 22മത്തെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു: 'ഒരു നാസ്തി എന്ന നിലയില്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഹിറ്റ്‌ലര്‍ മനുഷ്യഭീകര സത്വമായിരിക്കണമെന്നോ സ്വയം ജനാധിപത്യവാദി എന്നു വിളിക്കുന്നത് കൊണ്ട് ചര്‍ച്ചില്‍ അവതാര പുരുഷനാണെന്നോ കരുതാന്‍ കാരണമാകുന്നില്ല. ജര്‍മനി അകപ്പെട്ട സാഹചര്യങ്ങളില്‍ നാസിസം ആ രാജ്യത്തിന്റെ രക്ഷകനാണെന്ന് നിഷേധിക്കാനാവാത്തവിധം തെളിയിച്ച് കഴിഞ്ഞതാണ്.'' ഹെഡ്‌ഗേവാറിന് ശേഷം ആര്‍.എസ്.എസ്സിന്റെ സര്‍ സംഘ്ചാലകായ എം.എസ്.ഗോള്‍വാള്‍ക്കര്‍ ഉള്‍പടെയുള്ള അതിന്റെ എല്ലാ നേതാക്കന്‍മാരും ഫാഷിസത്തിന്റെയും നാസിസത്തിന്റെയും ഏറ്റവും നല്ല ആരാധകരായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് പഠനം നടത്തിയ ഇറ്റാലിയന്‍ ഗവേഷകന്‍ മാര്‍സിയ കസോലരി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ആര്‍.എസ്.എസ്. സ്ഥാപകര്‍ക്കും ഫാഷിസ്റ്റ്, നാസിസ്റ്റ് സംഘടനകള്‍ക്കുമിടയിലെ ഇഴപിരിക്കാനാവാത്ത ബന്ധം വ്യക്തമാക്കുന്നുണ്ട്. (Hindutwa's Foreing TieUp in 1930'sArchival Evidence)

നാഴികക്ക് നാല്‍പത് വട്ടം രാജ്യസ്‌നേഹത്തെക്കുറിച്ച് വാചാലരാവുകയും പാക് ചാരന്‍മാരായി മുസ്‌ലിംകളെ ചാപ്പകുത്തി പൊതുധാരയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ കഠിനപ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്. പ്രഭൃതികളുടെ ദേശസ്‌നേഹത്തെകുറിച്ച് പറയുമ്പോള്‍ അനാവൃതമാകുന്നത് ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ ജീര്‍ണിച്ച രൂപമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുó രീതിയില്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ പരസ്പരം വകവെച്ച് കൊടുത്ത് അന്യന്റെ ജീവനും സമ്പത്തിനും അഭിമാനത്തിനും നേരെ കൈ ഉയര്‍ത്താതിരിക്കുന്നതും പരസ്പരം സൗഹാര്‍ദത്തോടും സഹവര്‍ത്തിത്വത്തോടും കൂടി ജീവിക്കുന്നതും രാജ്യസ്‌നേഹത്തിന്റെ തേട്ടമാണ്. രാഷ്ട്രത്തിന്റെ പുരോഗതിക്ക് അത് അനിവാര്യവുമാണ്. രാജ്യത്തിനകത്തെ ആഭ്യന്തരകലാപങ്ങള്‍ സാമ്പത്തികവും നയതന്ത്രപരവും വ്യാവസായികവുമായ ഒരുപാട് പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ജാതിമതഭേദമന്യേ ജനജീവിതം ദുസ്സഹമായിത്തീരുകയും ചെയ്യുന്നു. ഒരു രാജ്യം എന്നത് അവിടെയുള്ള ജനങ്ങളും കൂടി ഉള്‍പെട്ടതാണല്ലോ. ഭൂപ്രദേശങ്ങളുടെ ചിത്രങ്ങളാണോ ഇക്കൂട്ടര്‍ രാജ്യമായി കണക്കാക്കുന്നത്? രാജ്യത്തുള്ള സഹോദരീ സഹോദരന്‍മാരെ കൊന്നൊടുക്കിയും അവരെ ആട്ടിയോടിച്ചും അവരുടെ സമ്പാദ്യം ബലാല്‍കാരമായി കൈവശപ്പെടുത്തിയും ഈ ദുഷ്‌കൃത്യങ്ങളെയെല്ലാം പുരാണേതിഹാസങ്ങളുടെ ദുര്‍വ്യാഖ്യാനത്താല്‍ ന്യായീകരിച്ചും ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും വ്യാജചരിത്രങ്ങള്‍ രചിച്ചും അസഹിഷ്ണുതയുടെ വരട്ടുവാദതത്ത്വശാസ്ത്രങ്ങളിð അഭിരമിക്കുóതാണ് ആര്‍.എസ്.എസ്സിന്റെ രാജ്യസ്‌നേഹം. ഇത് രാജ്യസ്‌നേഹമായി അംഗീകരിക്കുóവര്‍ മാതാപിതാക്കളെയും ഭാര്യാസന്താനങ്ങളെയും സഹോദരീസഹോദരന്‍മാരെയും സങ്കുചിത താല്‍പര്യങ്ങള്‍ക്കു വേണ്ടി നിഷ്‌കരുണം വധിക്കുന്ന വ്യക്തികളെ കുടുംബ സ്‌നേഹികളായി അംഗീകരിക്കാന്‍ തയ്യാറാകുമോ? ഒരിക്കലുമില്ല. അത്തരം ആളുകളെ കുടുംബം 'കുളം തോന്നവര്‍' എന്നാണ് നാം പറയുക. അതുകൊതന്നെയാണ് രാജ്യം കുളം തോണ്ടുന്ന ദേശദ്രോഹികളാണ് ഇവര്‍ എന്ന് നിഷ്പക്ഷരായ ബുദ്ധിജീവികള്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവസാന്നിധ്യമറിയിച്ച് ജീവനും ധനവും നല്‍കിയ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ദേശക്കൂറ് എല്ലാ വെള്ളിയാഴ്ചയും പള്ളിമിമ്പറുകളില്‍ നിന്ന് ഉറക്കെപ്പറഞ്ഞ് തെളിയിക്കേണ്ട അവസ്ഥയിലേക്ക് സംഘപരിവാരം കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. നിരന്തരമായി മുസ്‌ലിംകള്‍ക്കെതിരെ നുണബോംബുകള്‍ ഉതിര്‍ക്കുകയും യഥാര്‍ഥ ബോംബ് സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് 'സംഘം' മുസ്‌ലിംകള്‍ക്കെതിരില്‍ സംശയത്തിന്റെ പൊടിപടലമിളക്കി വിടുന്നത്. അങ്ങേയറ്റത്തെ സംശയാലുവിനോടും തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത മുസ്‌ലിമിനുണ്ട് എന്ന ആക്രോശം കേവല വിശ്വാസി മുതല്‍ മതപണ്ഡിതന്‍മാരെ വരെ ലക്ഷ്യം വെക്കുന്നു. വിശ്വാസിയെ അവന്റെ യഥാര്‍ഥ കര്‍മങ്ങളില്‍ നിന്ന് തെറ്റിച്ച് സമൂഹത്തില്‍ നിന്ന് പിന്‍വലിയാന്‍, താന്‍ വിശ്വസിച്ച സത്യദര്‍ശനത്തിലേക്ക് ക്ഷണിക്കാനുള്ള മാനസികാവസ്ഥപോലും നഷ്ടപ്പെടുമാറ് അപകര്‍ഷതാബോധത്തോട് കൂടി ജീവിക്കാന്‍, അങ്ങനെ ഇസ്‌ലാമിക സമൂഹത്തെ മാനസികവും ശാരീരികവുമായി തകര്‍ക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്. ദേശീയ ചിഹ്നങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആര്‍.എസ്.എസ്സിന് മുസ്‌ലിംകളടക്കമുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ അവകാശമുണ്ടോ എന്ന് ബോധമുള്ളവര്‍ ചിന്തിക്കേണ്ടതാണ്. 1946 ജൂലൈ 14ന് നാഗ്പൂരില്‍ ഗുരുപൂര്‍ണിമ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ തങ്ങളുടെ മഹത്തായ സംസ്‌കാരത്തെ പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നത് കാവിക്കൊടിയാണെന്ന് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിക്കുകയുണ്ടായി. ദേശീയപതാകയെ അംഗീകരിക്കാന്‍ പോലും തയ്യാറാകാത്ത രാജ്യസ്‌നേഹിയെ നമുക്ക് ഗോള്‍വാള്‍ക്കറില്‍ ദര്‍ശിക്കാം. അദ്ദേഹം പറഞ്ഞു: 'അന്തിമമായി രാഷ്ട്രം മുഴുവന്‍ കുങ്കുമപ്പതാകയെ നമിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.' (M.S.Golwalkar, Sree Guruji Samagan Darashan (S.G.S.D) Nagpur Vol.1, P.11). സ്വാതന്ത്ര്യലബ്ധിക്ക് മുമ്പാണ് ഇത്തരം പ്രസ്താവന നടത്തിയതെന്ന് ആര്‍.എസ്.എസ്സുകാര്‍ ന്യായീകരിക്കാറുണ്ട്. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷവും ആര്‍.എസ്.എസ്. അവരുടെ നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല. മുള്‍വൃക്ഷത്തോടടുത്താല്‍ മുള്ളില്‍ നിന്ന് രക്ഷപ്പെടുകയില്ലല്ലോ . ആര്‍.എസ്.എസ്സിന്റെ മെയിന്‍ കാംഫ് എന്ന് അറിയപ്പെടുന്ന വിചാരധാരയില്‍ ദേശീയപതാകയെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ എഴുതി: 'നമ്മുടെ രാജ്യത്തിന് വേണ്ടി നമ്മുടെ നേതാക്കള്‍ ഒരു പുതിയ പതാക നിര്‍മിച്ചിരിക്കുകയാണ്. അവരെന്തിനാണ് അത് ചെയ്തത്? അത് വെറും വ്യതിചലനവും അനുകരണവുമാണ്. സുവര്‍ണ ഭൂതകാലമുള്ള, പ്രാചീനവും മഹത്തരവുമായ രാഷ്ട്രമാണ് നമ്മുടേത്. അന്ന് നമുക്ക് സ്വന്തം പതാക ഇല്ലായിരുന്നോ? തീര്‍ച്ചയായും ഉണ്ടായിരുന്ന്. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ മനസ്സില്‍ ഈ സമ്പൂര്‍ണ ശൂന്യത?' (M.S.Golwalkar, Bunch of Thoughts, Bangalore, 1996. P.237238)

സകല മതങ്ങളെയും ജാതികളെയും ഉള്‍കൊള്ളുകയും എല്ലാവരുടെയും അവകാശങ്ങള്‍ പുനസ്ഥാപിക്കുകയും, ജാതീയത, സതി, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ എന്നിവക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത ഡോ:അംബേദ്കറിനെപ്പോലെയുള്ള വിവേകശാലികള്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടനയോട് കൂറ് പുലര്‍ത്താന്‍ ആര്യവാദം തലക്ക് പിടിച്ച ഫാഷിസ്റ്റ് നേതാവിന് കഴിയാതെ പോയതില്‍ അത്ഭുതപ്പെടാനില്ല: 'പാശ്ചാത്യ രാജ്യങ്ങളുടെ വിവിധ ഭരണഘടനകളിലെ വിവിധ അനുഛേദങ്ങള്‍ വിളക്കിച്ചേര്‍ത്ത സങ്കരവും ഭാരിച്ചതുമായ ഭരണഘടനയാണ് നമ്മുടേത്. നിസ്സംശയമായും അതിനെ നമ്മുടെ സ്വന്തമെന്ന് വിളിക്കാനാവില്ല. നമ്മുടെ ദേശീയദൗത്യവും ജീവിതത്തിന്റെ അടിസ്ഥാന സ്വരവും എന്താണെóതു സംബന്ധിച്ച് അതിന്റെ മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളില്‍ ഒരു വാക്കെങ്കിലുമുണ്ടോ? ഇല്ല.'

രാജ്യസ്‌നേഹം മൂത്ത് പാശ്ചാത്യവിരോധമായിത്തീര്‍ന്നതാണ് ഫാഷിസ്റ്റ് ആചാര്യനെ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് തെറ്റിധരിക്കേണ്ട. വേദം കേട്ട താഴ്ന്ന ജാതിക്കാരന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കാനും, പ്രസവിക്കാത്തവളും, ചാപിള്ളയെ പ്രസവിക്കുന്നവളും, പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നവളുമായ ഭാര്യയെ ഒരു മനസ്താപവും കൂടാതെ നഷ്ടപരിഹാരം പോലും കൊടുക്കാതെ ഉപേക്ഷിക്കുവാനും, ഒരേ കുറ്റം ചെയ്ത ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഇവയിലൊന്നും പെടാത്ത മറ്റ് അനേകം ജാതികള്‍ക്കും വ്യത്യസ്തമായ ശിക്ഷകള്‍ നല്‍കാനും നിര്‍ദേശിച്ച, അടിസ്ഥാന ജനവിഭാഗങ്ങള്‍ തമ്പുരാക്കന്‍മാരുടെ അടിമകളാണ് എന്ന് ഉദ്‌ഘോഷിക്കുള്ന്ന, ഭര്‍ത്താവ് മരിച്ചാല്‍ ചിതയില്‍ തീരണം ഭാര്യയുടെ ജീവിതം എന്ന് സമര്‍ഥിക്കുന്ന ആര്‍ഷഭാരത നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനക്ക് അടിസ്ഥാനമായി സ്വീകരിക്കണമെന്നാണ് 'സംഘ്' ആചാര്യന്‍ ഉദ്ദേശിക്കുന്നത്. ഒരു ജനതയെ ഷണ്ഡീകരിച്ചും മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാതെയും കയ്യൂക്കുള്ളവനെ കാര്യക്കാരനാക്കുന്ന മനുസ്മൃതിയോടുള്ള പ്രതിഷേധം ഇന്ത്യയിലെ അസവര്‍ണ ജനവിഭാഗങ്ങളുടെ സമുന്നത നേതാവും നവോഥാന നായകനും ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയുമായ അംബേദ്കര്‍ പ്രകടിപ്പിച്ചത് 1928ല്‍ നര്‍മദാ നദിയുടെ കരയില്‍ വെച്ച് മനുസ്മൃതിയുടെ പതിപ്പ് കത്തിച്ചുകൊണ്ടായിരുന്നു.

ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍ 1949 നവംബര്‍ 30ന്റെ മുഖപ്രസംഗത്തില്‍ ഭരണഘടനക്കെതിരെ പിന്നെയും പ്രതിഷേധിക്കുന്നു: 'നമ്മുടെ ഭരണഘടനയില്‍ പൗരാണിക ഭാരതത്തിലെ അദ്വീതിയമായ ഭരണ പുരോഗതിയെകുറിച്ച് പരാമര്‍ശമേയില്ല. സ്പാര്‍ട്ടയിലെ ലികര്‍ഗസിനും പേര്‍ഷ്യയിലെ സോളോനിനും വളരെ മുമ്പ് എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍. മനുസ്മൃതിയിലെ നിയമങ്ങള്‍ ഇന്നോളം ലോകത്തിന്റെ ആരാധനയെ പ്രചോദിപ്പിക്കുകയും സ്വാഭാവികമായ അനുസരണവും യോജിപ്പും ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നമ്മുടെ ഭരണഘടനാ വിദഗ്ധര്‍ അതൊന്നും കണക്കിലെടുത്തിട്ടില്ല.'

സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും രാഷ്ട്രപിതാവിനെ വധിക്കുകയും ചെയ്ത ആര്‍.എസ്.എസ്. ഭീകരര്‍ ദേശദ്രോഹികളാണെന്നതിന്നു' രണ്ട് പക്ഷമുണ്ടാവാനിടയില്ല.

സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്ന ദേശദ്രോഹ-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ യാദൃച്ഛികമോ സാന്ദര്‍ഭികമായി സംഭവിക്കുന്നതോ അല്ല. കുറ്റകൃത്യമാണ് എന്നു പരിപൂര്‍ണ ബോധ്യത്തോട് കൂടിയാണ് മനുഷ്യത്വരഹിതമായ കൂട്ടക്കൊലകളും എണ്ണമറ്റ സ്‌ഫോടന പരമ്പരകളും ഇവര്‍ സംഘടിപ്പിക്കുന്നത്. പ്രസ്തുത ദുഷ്‌കൃത്യങ്ങളുടെ നിര്‍വിഘ്‌നമായ നടത്തിപ്പിന് വേണ്ടി വലിയ തോതിലുള്ള വിദേശഫണ്ടും ഇവര്‍ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഇതിന്റെയെല്ലാം ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്നന്നും, മുസ്‌ലിം സംഘടനകള്‍ക്കും മദ്രസകള്‍ക്കുമാണ് വിദേശഫണ്ട് ലഭിക്കുന്നത് എന്നും പകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മീഡിയയെ സ്വാധീനിച്ച് കള്ളക്കഥകളുടെ പരമ്പരകള്‍ പടച്ചുവിടുന്നു. ദൈവത്തിന്റെ ഇടപെടല്‍ മൂലം സത്യം പുറത്ത് വരുമ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയത് കൊണ്ടാണ് അസത്യം എഴുതേണ്ടി വന്നത് എന്നു പറയാനുള്ള സാമാന്യമര്യാദ പോലും കള്ളക്കഥകള്‍ പ്രചരിപ്പിച്ച കാവിയില്‍ മുങ്ങിയ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നത് എന്ത് മാത്രം ഭീതീതമാണ്.

ഇന്ത്യയിലെ നോണ്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍സിന് ഏറ്റവും കൂടുതല്‍ വിദേശ ഫണ്ടുകള്‍ ലഭിക്കുന്ന രാഷ്ട്രങ്ങള്‍ യഥാക്രമം അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ഇറ്റലി, ഹോളണ്ട് തുടങ്ങിയവയാണ്. ഇത്തരം സാമ്രാജ്യത്വരാഷ്ട്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശപണം കൈപ്പറ്റുന്നത് സംഘ്പരിവാര്‍ സംഘടനകളാണെന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയുള്‍പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ശക്തമായ വേരുകളും പ്രവര്‍ത്തന വൈപുല്യവുമുള്ള വി.എച്ച്.പി, ആര്‍.എസ്.എസ്. തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ക്ക് കോടിക്കണക്കിന് ഡോളറാണ് പലവഴികളിലൂടെ ഒഴുകിയെത്തുന്നത്. സംഘപരിവാരത്തിന്റെ യൂറോപ്യന്‍ പതിപ്പായ ക.ഉ.ഞ.എ, ഒ.ട.ട, സേവാ ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളാണ് ഈ ഫണ്ടിങ്ങിന് ചുക്കാന്‍ പിടിക്കുന്നത്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലിചെയ്യുന്ന സംഘ്പ്രവര്‍ത്തകരുടെ സംഭാവന, അവര്‍ക്ക് സ്വാധീനമുള്ള വന്‍കിട കമ്പനികളുടെ സഹായനിധികള്‍, കോര്‍പറേറ്റ് ഭീമന്‍മാരുടെ വലിയ ഫണ്ടുകള്‍, വമ്പന്‍ മുതലാളിമാരുടെ സംഭാവനകള്‍ തുടങ്ങിയവയാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്.

പിന്നോക്കവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരിക, ദാരിദ്ര്യ നിര്‍മാര്‍ജനം, അനാഥസംരക്ഷണം, സാമൂഹിക സാംസ്‌കാരിക സേവനങ്ങള്‍, സൗജന്യവിദ്യാഭ്യാസം തുടങ്ങിയ പേരുകളിലാണ് പല ഫണ്ടുകളും ഇവര്‍ കൈവശപ്പെടുത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ സംഘപരിവാരത്തിന് കൊയ്ത്തുല്‍സവങ്ങളാണ്. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും, നിരാലംബരുടെയും, അവര്‍ണ വിഭാഗങ്ങളുടെയും പേര് പറഞ്ഞുകൊണ്ടു ഇവര്‍ ശേഖരിക്കുന്ന ഭീമമായ ഫണ്ടുകളും അന്താരാഷ്ട്ര സഹായനിധികളും ഉപയോഗിച്ച് കാവിഭീകരന്‍മാരെ വളര്‍ത്തിയെടുക്കുന്നതിനുള്ള വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ആദിവാസികള്‍, അസവര്‍ണ വിഭാഗങ്ങള്‍, ഗോത്രവര്‍ഗക്കാര്‍ തുടങ്ങിയ ജനങ്ങളുടെ വര്‍ഗീയവല്‍ക്കരണം, ആയുധശേഖരണം, സായുധപരിശീലനം, ബോംബ് നിര്‍മാണം എന്നിവ വ്യാപകവും കൃത്യവും വ്യവസ്ഥാപിതവുമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഇതഃപര്യന്തം നടന്നിട്ടുള്ള തെങ്കാശി, ബോംബെ, കാണ്‍പൂര്‍, സംഝോത എക്‌സ്പ്രസ്, മാലേഗാവ്, വാരണാസി, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ ഉള്‍പടെയുള്ള അനവധി സ്‌ഫോടനങ്ങള്‍ നടത്തിയത് നടേ സൂചിപ്പിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയാണ്.

അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വാര്‍ത്തകളുടെയും വസ്തുതകളുടെയും നിജസ്ഥിതി അറിയാന്‍ പ്രയാസമില്ലാത്ത ആധുനികകാലത്ത് മാധ്യമങ്ങള്‍ തെറ്റുധാരണയിലകപ്പെട്ടതാണ് ഇത്തരം വസ്തുതകള്‍ വിസ്മരിക്കപ്പെടാന്‍ കാരണമെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല. കാവിഭീകരന്‍മാര്‍ ചെയ്യുന്ന നരഹത്യകളുടെ ഉത്തരവാദിത്വം മുസ്‌ലിംകളില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അനുവര്‍ത്തിച്ചത്. പണം നല്‍കി സ്വാധീനിച്ചും ഫാസിസ്റ്റ് ആശയധാര ഉള്‍കൊള്ളുന്നവരെ സെക്യുലര്‍ മാധ്യമങ്ങളില്‍ ആസൂത്രിതമായി പ്രവേശിപ്പിച്ചും മുസ്‌ലിം വിരുദ്ധ തരംഗങ്ങള്‍ വളരെ ബോധപൂര്‍വം വികസിപ്പിച്ചെടുത്തതിന്റെ പരിണിത ഫലമാണ് മാധ്യമങ്ങള്‍ കാവിവല്‍ക്കരിക്കപ്പെട്ടത്.രാജ്യത്തെ നടുക്കിയ, നൂറ് കണക്കിന് മനുഷ്യജീവികള്‍ കൊലചെയ്യപ്പെട്ട ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ്സിന്റെ ക്രൂരഹസ്തങ്ങളാണ് എന്ന് പകല്‍ പോലെ വ്യക്തമായിട്ടും നമ്മുടെ പത്രങ്ങളില്‍ ആ വാര്‍ത്തകള്‍ ഉള്‍പേജുകളിലൊളിക്കുകയോ കൂടിയാല്‍ ഒരു ദിവസത്തെ വാര്‍ത്തയാവുകയോ ആണ് ചെയ്തത്. നിഷ്പക്ഷരും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവരുമായ മനസ്സിന്റെ ഉടമകളും ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

അയല്‍രാജ്യങ്ങളുടെ സൈനികവും നയതന്ത്രപരവുമായ രഹസ്യങ്ങള്‍ ചോര്‍ത്താനും തങ്ങളുടെ ചൊല്‍പിടിക്ക് നില്‍ക്കാന്‍ രാജ്യങ്ങളെ പാകപ്പെടുത്താനും ആഭ്യന്തരകലാപങ്ങളിലേക്ക് രാജ്യത്തെ നയിച്ച് രാജ്യപുരോഗതിയെ തടസ്സപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചാരസംഘടനകളാണ് പാകിസ്ഥാനിലെ ഐ.എസ്.ഐ, ഇസ്രയേലിലെ മൊസാദ്, അമേരിക്കയിലെ സി.ഐ.എ. തുടങ്ങിയവ. തൊപ്പിയും താടിയുമുണ്ടെങ്കില്‍ പാക് ചാരനാണെന്നതിന് വേറെ തെളിവ് ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് ദേശഭക്തിയുടെ കപടനാടകങ്ങള്‍ അഭിനയിച്ച് മതസൗഹാര്‍ദത്തിന് തുരങ്കം വെക്കുന്ന കാഷായ ഭീകരന്‍മാര്‍ ഐ.എസ്.ഐയില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ 'രാജ്യസ്‌നേഹം' എന്നത് കൊണ്ട് ആര്‍.എസ്.എസ്. എന്താണ് അര്‍ഥമാക്കുന്നത് എന്ന് വ്യക്തമാണല്ലോ.

ഹൈന്ദവവിശ്വാസികളുടെ ഐക്യത്തിനും ക്ഷേത്രങ്ങളുടെയും ശേഷിപ്പുകളുടെയും സംരക്ഷണത്തിനും സ്വയം സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് ഒട്ടുമിക്ക ക്ഷേത്രങ്ങളും ഹൈന്ദവ സ്ഥാപനങ്ങളും കൈവശപ്പെടുത്തുന്നതില്‍ ആര്‍.എസ്.എസ്. വിജയിച്ചിട്ടുണ്ട്. അങ്ങിനെ കൈവശപ്പെടുത്തിയതിന് ശേഷം വലിയ രീതിയിലുള്ള കാവിവല്‍കരണത്തിന് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്തു. ഒരു രാജ്യത്തെ ജനങ്ങള്‍ ഐക്യപ്പെടുന്നതിനു-മതപരമാകട്ടെ, മതേതരമാകട്ടെ- ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് സന്തോഷമാണുള്ളത്. ഇസ്‌ലാമിന്റെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് റസൂല്‍ (സ) പരസ്പരം കലഹിച്ചിരുന്ന അറേബ്യന്‍ ഗോത്ര വര്‍ഗങ്ങളെ ഐക്യപ്പെടുത്തുകയും അവരെ നന്മയുടെ സംസ്ഥാപന യജ്ഞത്തില്‍ പങ്കാളികളാക്കുകയുമാണ് ചെയ്തത്. അതുകൊണ്ട്തന്നെ ഹൈന്ദവ സഹോദരന്‍മാരുടെ ഐക്യത്തെ മുസ്‌ലിംകള്‍ പ്രോല്‍സാഹിപ്പിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യും. എന്നാല്‍ ആര്‍.എസ്.എസ് മുമ്പോട്ട് വെക്കുന്ന ഐക്യസന്ദേശത്തിനു പിന്നില്‍ മറ്റു പല താല്‍പര്യങ്ങളുമാണുള്ളത്. ഹിന്ദുസഹോദരന്‍മാര്‍ അത് മനസ്സിലാക്കേണ്ടതുണ്ട്. ഏതൊരു ഐക്യശ്രമവും അടിസ്ഥാനമായി സ്വീകരിക്കേണ്ടത് നിഷ്‌കളങ്കമായ സഹകരണവും നന്മയില്‍ നിരുപാധികമായ സഹവര്‍ത്തിത്വവുമാണ്. ആത്യന്തികമായി അത് വര്‍ണവിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതും ഉച്ചനീചത്വങ്ങള്‍ തുടച്ചുമാറ്റുന്നതും കറുത്തവനും വെളുത്തവനും ഒന്നാണെന്നും ദൈവത്തിങ്കല്‍ തുല്യരാണെന്നും സ്ഥാപിക്കുന്നതും ആയിരിക്കേണ്ടതുണ്ട് എന്നാല്‍ അവര്‍ണന്റെ ദാരിദ്ര്യവും, അവന്‍ പീഡനങ്ങള്‍ക്ക് വിധേയമാകുന്നതും, അവകാശങ്ങളില്ലാത്ത അടിമയായി അവന്‍ ജീവിക്കുന്നതും പൂര്‍വജന്മ പാപത്തിന്റെ ഫലമാണ് എന്ന് സിദ്ധാന്തിക്കുന്ന മനുസ്മൃതിയുടെ വക്താക്കള്‍ക്ക് എങ്ങനെയാണ് ഒരു വിശാല ഐക്യം സ്ഥാപിക്കാന്‍ കഴിയുക? ഹിന്ദു ഐക്യത്തെക്കുറിച്ച് വാചാലരാകുന്നവരുടെ ഹൈന്ദവ സ്‌നേഹം സത്യസന്ധമോ ആത്മാര്‍ഥമോ അല്ലെന്നതാണ് വസ്തുത. വോട്ടുകള്‍ നേടി സ്വേച്ഛാധിപത്യത്തിലേറാനും വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അവര്‍ണരെ ഉപയോഗിക്കാനും അവര്‍ണന്റെ ധര്‍മം വര്‍ണവ്യവസ്ഥയില്‍ അധിഷ്ഠിതമാണെന്ന മനുഷ്യത്വരഹിത-മനു സിദ്ധാന്തം പ്രയോഗത്തിലൂടെ അവന്റെ മനസ്സില്‍ രൂഢമൂലമാക്കി നിലനിര്‍ത്താനുമാണ് സംഘപരിവാരം ഹിന്ദു ഐക്യം എന്ന സുന്ദരമായ ആശയം മുന്നോട്ട് വെക്കുന്നത്. ഹിന്ദുഐക്യം ആത്മാര്‍ഥമാണെങ്കില്‍ എന്തുകൊണ്ടാണ് ഒരു ബ്രാഹ്മണന്‍ മകളെ അവര്‍ണന് വിവാഹം ചെയ്തുകൊടുക്കാത്തത്? ഇപ്പോഴും വെള്ളവും വെളിച്ചവുമില്ലാത്ത ഹരിജന്‍ കോളനികളെ സമുദ്ധരിക്കുന്നതിന് കോടീശ്വരന്മാരായ ഉന്നതകുലജാതര്‍ പരിശ്രമിക്കാത്തതെന്തുകൊണ്ട്? പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പഠന കമ്മീഷനുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതെന്തുകൊണ്ട്? ഇന്ത്യാരാജ്യം അടക്കിഭരിച്ചിട്ടും അധസ്ഥിത വര്‍ഗക്കാരുടെ അതിജീവനത്തിനും വളര്‍ച്ചക്കും വേണ്ടി എന്തെങ്കിലുമൊരു നിലപാട് ബി.ജെ.പി സ്വീകരിച്ചുവോ? അറിയപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം ബ്രാഹ്മണരെ മാത്രം കാര്‍മികരായി നിയമിക്കുന്ന സമീപനത്തില്‍ ചെറിയ ഒരു മാറ്റമെങ്കിലും സംഘപരിവാരത്തിന്റെ സ്വാധീനത്താല്‍ ഉണ്ടായിട്ടുണ്ടോ? ബ്രാഹ്മണ്യം ജന്മ സിദ്ധമല്ല കര്‍മസിദ്ധമാണെന്ന് അവര്‍ണനെ തെറ്റുധരിപ്പിക്കുന്ന ആര്‍.എസ്.എസ്സുകാര്‍ക്ക് കര്‍മം കൊണ്ട് ബ്രാഹ്മണനായി തീര്‍ന്ന ഒരു ശൂദ്രനെയോ, അതിനു താഴെയുളളവരെയോ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? സവര്‍ണ വിഭാഗങ്ങളുടെ സംഘങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പിന്തുണ നല്‍കുകയും അവരുടെ അവര്‍ണ വിരുദ്ധ പ്രസ്താവനകളെ എതിര്‍ക്കാതിരിക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്? ഹിന്ദു ഐക്യം എന്ന ഫാഷിസ്റ്റുകളുടെ അവകാശവാദം സത്യമാണ് എന്ന് അവകാശപ്പെടുóവര്‍ മേല്‍ ഉദ്ധരിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. നൂറ്റാണ്ട്കളായി അധികാര ദണ്ഡുപയോഗിച്ച് അവശ ജനവിഭാഗങ്ങളെ കബളിപ്പിച്ച് വരുതിയില്‍ നിര്‍ത്തി അവകാശനിഷേധം നടത്തുന്നവരില്‍ നിന്ന് അവര്‍ണരെ സാംസ്‌കാരികമായും സാമൂഹികമായും മോചിപ്പിക്കേണ്ടി ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്. സത്യവിശ്വാസത്തിന്റെ ശാദ്വല സന്ദേശം അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിലൂടെ മാത്രമേ ഇത്തരുണത്തിലുള്ള അവസ്ഥക്ക് പരിഹാരമുണ്ടാവൂ. സംഘ്പരിവാരം അവരുടെ വിഷലിപ്തമായ ആശയങ്ങള്‍ കൂടുതലും കുത്തിവെക്കുന്നത് സാധാരണണക്കാരിലേക്കാണ്. ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ, അറിയപ്പെട്ട ബുദ്ധിജീവികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിവാരപ്രഭൃതികളുടെ നീചവും നിഗൂഢവുമായ ലക്ഷ്യങ്ങളെകുറിച്ച് വ്യക്തമായ ധാരണയുണ്ട്. ആര്‍.എസ്.എസ് അനുകൂല ബുദ്ധിജീവികള്‍ പോലും ഇതിനപവാദമല്ല. അതുകൊണ്ടുതന്നെ ആശയപരവും പ്രത്യയശാസ്ത്രപരവുമായ സംവാദങ്ങള്‍ക്കോ ബൗദ്ധിക വ്യവഹാരങ്ങള്‍ക്കോ പരിവാരം സന്നദ്ധമാകുന്നുമില്ല. കേവല വൈകാരികത ഉയര്‍ത്തിപ്പിടിച്ച് വിശ്വാസികളുടെ വിശ്വാസവും നിഷ്‌കളങ്കതയും ചൂഷണം ചെയ്ത് സാധാരണക്കാരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം. ഫാഷിസത്തിന്റെ വിജയവും ഇത് തന്നെയാണ്. ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകരുടെ പരിമിതിയും ഇവിടെയാണ്. ബുദ്ധിപരമായ സംവാദങ്ങളും ചര്‍ച്ചകളും വേദികളിലും പത്രമാധ്യമങ്ങളുടെ ഉള്‍പേജുകളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഇത് തെര്യപ്പെടുത്താനോ ബോധവല്‍കരിക്കാനോ സംഘടിതവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുവാന്‍ ഫാഷിസ്റ്റ് വിരുദ്ധര്‍ക്ക് സാധിക്കുന്നില്ല. അഥവാ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ തന്നെ അത് പാര്‍ട്ടിയെ പരിചയപ്പെടുത്താനും ആത്മപ്രശംസ നടത്താനുമുള്ള അവസരമായി വിനിയോഗിക്കുകയും ചെയ്യുന്നു. അതില്‍തന്നെ വളരെ ബോധപൂര്‍വം മുസ്‌ലിം ഭീകരതയുടെ ഫാഷിസ്റ്റ് ഭാഷ്യങ്ങള്‍ നിരത്തി തൂക്കമൊപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായിക്കാണാം. സെക്യുലര്‍ പ്രസ്ഥാനങ്ങളെന്നു സ്വയം അവകാശപ്പെടുന്ന പാര്‍ട്ടികളിലും സംഘപരിവാരത്തിന്റെ സാന്നിധ്യവും ഭൂരിപക്ഷ വോട്ടുകള്‍ എങ്ങിനെ പെട്ടിയിലാക്കാം എന്ന ചിന്തയുമാണ് ദൃശ്യമാകുന്നത്.

സാധാരണക്കാരായ ജനങ്ങളെ തെറ്റുധരിപ്പിക്കാന്‍ ഒരുപാട് വിഭവങ്ങളോ ഊര്‍ജമോ ചെലവഴിക്കേണ്ടി വരുന്നില്ല സംഘ്പരിവാരങ്ങള്‍ക്ക്. തൊപ്പിയും താടിയും വസ്ത്രധാരണരീതിയുമെല്ലാം വര്‍ഗീയതയുടെ അടയാളമായിട്ടാണ് അവര്‍ പരിചയപ്പെടുത്തുന്നത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ പല സാംസ്‌ക്കാരിക നായകന്മാരും സംഘത്തിന്റെ ജിഹ്വകളായി തരംതാഴുന്നത് അപൂര്‍വമായ കാഴ്ചയല്ല. യഥാര്‍ഥത്തില്‍ എന്താണ് വര്‍ഗീയത? താന്‍ വിശ്വസിച്ച ദര്‍ശനമാണ് ശരി എന്നു പറയുന്നത് വര്‍ഗീയതയാണോ? അങ്ങിനെയെങ്കില്‍ ഇന്ത്യയിലെ നിരവധി ദര്‍ശനങ്ങള്‍ വര്‍ഗീയത വളര്‍ത്തി എന്നു പറയേണ്ടി വരും. എന്തുകൊണ്ടെന്നാല്‍ ഭാരതീയ ദര്‍ശനങ്ങളായ ദൈ്വതവും, അദൈ്വതവും, ശാക്തവും, കണാദവും, ശൈവവും, വൈഷ്ണവവും, ജൈനവും, ബൗദ്ധവും തുടങ്ങി ക്രൈസ്തവ ദര്‍ശനങ്ങള്‍ വരെ തങ്ങളുടേത് മാത്രമാണ് ശരിയെന്നും തങ്ങളുടേതല്ലാത്ത ദര്‍ശനങ്ങളോ പ്രത്യയശാസ്ത്രങ്ങളോ മോക്ഷദായകമല്ലെന്നും സമര്‍ഥിക്കുന്നവരും അത് പ്രചരിപ്പിച്ചവരുമാണ്. കമ്മ്യൂണിസ്റ്റ്- മാര്‍കിസ്റ്റ് ദര്‍ശനങ്ങള്‍ പോലും ഇതിന്നപവാദമല്ല.

സ്വന്തം ജീവിതത്തില്‍ മതാചാരങ്ങളനുഷ്ഠിക്കുന്നതാണ് വര്‍ഗീയതയെങ്കില്‍ ഏത് മതവിശ്വാസികളാണ് വര്‍ഗീയതയുടെ ലിസ്റ്റില്‍ നിന്നു ഒഴിച്ച് നിര്‍ത്തപ്പെടുക? അപരന്‍ ധരിക്കുന്ന വസ്ത്രം പോലും ഞങ്ങള്‍ നിര്‍ദേശിക്കുന്ന രീതിയിലായിരിക്കണം എന്നു ശഠിക്കുന്നതല്ലേ യഥാര്‍ഥത്തില്‍ വര്‍ഗീയത? സ്വന്തം സഹോദരങ്ങളെയും സമുദായത്തെയും സഹായിക്കുന്നതാണ് വര്‍ഗീയതയെങ്കില്‍ പരസ്പര സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ടാണോ വര്‍ഗീയതയെ ഇല്ലായ്മ ചെയ്യേണ്ടത്? ഇനി മതഗ്രന്ഥങ്ങളില്‍ യുദ്ധങ്ങളെ കുറിച്ചുള്ള പ്രതിപാദനങ്ങളാണ് വര്‍ഗീയതക്ക് നിമിത്തമെങ്കില്‍ ലോകത്തിലെ ഏത് മതഗ്രന്ഥങ്ങളിലാണ് യുദ്ധനിയമങ്ങളെകുറിച്ച് പറയാത്തത്? അഹിംസയുടെ അവതാരമായി രംഗപ്രവേശം ചെയ്ത ബുദ്ധമതാനുയായികള്‍ പോലും യുദ്ധങ്ങളില്‍ ഏര്‍പെട്ടതാണല്ലോ ചരിത്രം. ഇനി മതമില്ലാത്ത ജീവന്റെ ആത്മാക്കളുടെ കാര്യമോ? എതിരാളികളെ മാത്രമല്ല, അനുയായികളെക്കൂടി വകവരുത്തുന്നതിലേക്കാണ് അവരുടെ പ്രതിരോധ നീക്കങ്ങള്‍ ചെന്നെത്തിയത്. പശുവിനും ബ്രാഹ്മണനും സുഖമായാല്‍ സമസ്ത ലോകത്തിനും സൗഖ്യമായി എന്നു അര്‍ഥം വരുന്ന പൂര്‍ണ ശ്ലോകത്തിന്റെ അവസാന വരി - ലോകാ സമസ്താ സുഖിനോ ഭവന്തു- ഉദ്ധരിച്ച് സനാതന സഹിഷ്ണുതയും ഒരു കവിളത്തടിയേറ്റാല്‍ മറു കവിളും കാണിക്കണമെന്ന ക്രിസ്തുമൊഴി സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിയെടുത്ത് ക്രൈസ്തവ മതത്തിന്റെ നിരുപാധികമായ വിട്ടു വീഴ്ചയും ഉല്‍ഘോഷിക്കുന്നവര്‍ മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും അനുവര്‍ത്തിക്കേനടുന്ന മാനവികവും ശാസ്ത്രീയവും കാലികവുമായ നിയമനിര്‍ദേശങ്ങള്‍ ഉള്‍പെട്ട വിശുദ്ധ ഖുര്‍ആനില്‍ നിന്നു സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടി അസത്യവും അനീതിയും പാരതന്ത്ര്യവും നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടി ഒരു രാഷ്ട്രത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടു നടത്തപ്പെടുന്ന യുദ്ധങ്ങളില്‍ പാലിക്കപ്പെടേണ്ടി യുദ്ധമര്യാദകളെകുറിച്ച വചനങ്ങള്‍ പെറുക്കിയെടുത്ത് യുദ്ധവും ഹിംസയും ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങളും ആത്യന്തിക മാര്‍ഗങ്ങളുമാണെന്നു പ്രചരിപ്പിക്കുന്നത് വര്‍ഗീയത തന്നെയല്ലേ എന്നത് വിവേകമതികള്‍ ചിന്തിക്കേണ്ടതുണ്ട്.

ഒരു വിഭാഗത്തിന്റെ ആരാധനാലയം നശിപ്പിക്കുമ്പോള്‍ അരുത് എന്ന് പറയുന്നത് എങ്ങിനെയാണ് വര്‍ഗീയതയാകുന്നത്? മനുഷ്യമക്കളെ കൊന്ന് തള്ളി, ഗര്‍ഭസ്ഥ ശിശുവിനെപ്പോലും ശൂലമുനയില്‍ കോര്‍ത്ത് സംഹാരതാണ്ഡവമാടുന്ന പൈശാചിക കര്‍മങ്ങള്‍ കണ്ട് പകച്ചു നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ നീതി തേടി അധികാരികളുടെയും ജുഡീഷ്യറിയുടെയും സഹായം തേടുന്നത് വര്‍ഗീയതയാണോ? 

2012 ഫെബ്രുവരി 6, തിങ്കളാഴ്‌ച

ഈ അടിച്ചമര്‍ത്തലുകള്‍ ആര്‍ക്കു വേണ്ടി ?



ആദ്യം മെയിലുകള്‍ ചോര്‍ത്തിയെടുത്തു.പിന്നെ പള്ളികളിലെ ആരാധനകള്‍ വരെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.അവസാനം നബിദിനറാലിക്കെതിരെ എന്‍ ഐ എ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു...
ഇത് അനീതിയാണ്.
ഒരു സമുദായത്തിനെതിരെയുള്ള കടന്നു കയറ്റത്തെ എന്ത് കാരണം പറഞ്ഞാണ് അധികാരികള്‍ക്ക്‌ ന്യായീകരിക്കാന്‍ കഴിയുക?
ഒരു ഭാഗത്ത്‌ ഫാസിസം മറ്റൊരിടത്ത് ഭരണകൂടങ്ങള്‍ ഫാസിസ്റ്റുകളായി മാറി കൊണ്ടിരിക്കുന്നു.
മുസ്ലിം സമുദായം എന്നും സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ മാത്രം അന്തിയുറങ്ങേട്ടവര്‍ മാത്രമാണെന്നും സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് അവര്‍ കടന്നു വരുവാന്‍ പാടില്ലാ എന്നും ആഗ്രഹിക്കുന്നവര്‍ ആരാണ്?

മുസ്ലീം സമുദായം ഉയര്ത്തെഴുന്നേറ്റു കൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ഞങ്ങളെ ഭയപെടുത്തി കീഴ്പെടുത്താം എന്ന് ആരാണ് നിങ്ങള്‍ക്ക് ഉപദേശം നല്‍കിയത്‌?

ഫാസിസ്റ്റുകളോ അതോ സാമ്രാജ്യത്വമോ?

ഇന്ത്യാ രാജ്യത്തെ കീഴടക്കാന്‍ വന്ന വൈദേശിക ശക്തികളായ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തോട് യാതനകള്‍ക്ക് വേതനം പറ്റാതെ പോരാടിയ ഒരു സമുദായത്തിന്‍റെ പിന്മുറക്കാര്‍ക്ക് ഇന്ന് അതെ രാജ്യത്ത്‌ നിലനില്‍പ്പിന് വേണ്ടി സമരം ചെയ്യേണ്ട സാഹചര്യമാണ്..

നീതി നല്‍കേണ്ട ഭരണകൂടങ്ങള്‍ അനീതിയാണ് നല്‍കുന്നതെങ്കില്‍ നീതിക്ക് വേണ്ടി പോരാടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഒരു കുഞ്ഞി കാര്‍....!!!


ന്യൂഡല്‍ഹി: വാഹനലോകത്ത് അത്ഭുതം കുറിക്കാന്‍ കേരളത്തില്‍നിന്നൊരു കുഞ്ഞിക്കാര്‍ വരുന്നു. ബീഡിയും ആയുര്‍വേദ ഉത്പന്നങ്ങളും ഉള്‍പ്പെടെ വിവിധ വ്യവസായ മേഖലകളില്‍ കൈമുദ്ര ചാര്‍ത്തിയ കാജാ ഗ്രൂപ്പാണ് 'ക്രീപ്പര്‍' എന്ന പേരില്‍ ചെറു കാര്‍ വിപണിയിലിറക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഓട്ടോ എക്‌സ്‌പോയില്‍ ക്രീപ്പര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
.!! :) 

കാജാഗ്രൂപ്പിന്റെ കാജാ മോട്ടോഴ്‌സ് കമ്പനിയാണ് കാറിന്റെ നിര്‍മാതാക്കള്‍. ക്രീപ്പറിന് ഇപ്പോഴത്തെ ചെറുകാറുകളുടെ പകുതി മാത്രമേ വലിപ്പമുള്ളൂ. മുന്നിലും പിന്നിലുമായി രണ്ട് സീറ്റുകളാണുള്ളത്. മുന്നില്‍ ഡ്രൈവറുടെ സീറ്റും പിന്നിലായി യാത്രക്കാരന് ഒരു സീറ്റും. ആവശ്യമെങ്കില്‍ പിന്നില്‍ രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലും സീറ്റ് അഡ്ജസ്റ്റ് ചെയ്യാം. 800 സി.സി.യാണ് എന്‍ജിന്റെ ശേഷി.. 

സാധാരണ കാറുകളേക്കാള്‍ വീതി വളരെ കുറവായിരിക്കും. കൃത്യമായി പറഞ്ഞാല്‍ 1.25 മീറ്ററാണ് വീതി. ഏതാണ്ട് ബൈക്ക് പോലെ ഇടുങ്ങിയ വഴികളിലൂടെ പോകാന്‍ പറ്റുന്ന വിധത്തിലാണ് കാറിന്റെ രൂപകല്പന. ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ സുഗമമായ യാത്രയ്ക്ക് ഇത്തരം കാറുകളാണ് ഉചിതമെന്ന് ഡയറക്ടര്‍ എ. അബ്ദുല്‍ റഫീഖ് പറഞ്ഞു. കാറിന് 2.95 മീ. നീളവും 1.60 മീ. ഉയരവും 2.10 മീ. വീല്‍ബേസുമുണ്ട്. ഒന്നേമുക്കാല്‍ ലക്ഷത്തിനും 4.5 ലക്ഷത്തിനുമിടയ്ക്കായിരിക്ക
ും വില. ലളിതമായ നിര്‍മാണ രീതിയാണ് അവലംബിച്ചത്.. 

പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളുണ്ട്. ഡീസല്‍ ഇന്ധനമായുള്ള കാറിന് 20 കിലോമീറ്റര്‍ മൈലേജുണ്ടാകും. ഗുരുവായൂരാണ് കാജാ മോട്ടോഴ്‌സിന്റെ ആസ്ഥാനം. ഓട്ടോ എക്‌സ്‌പോയിലെ അനുഭവങ്ങള്‍ക്കനുസരിച്ച് കാറിന്റെ രൂപകല്പനയില്‍ ആവശ്യമെങ്കില്‍ മാറ്റംവരുത്തും. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് കാര്‍ വിപണിയിലിറക്കുക. വില്പനയ്ക്ക് ശേഷമുള്ള സേവനങ്ങളില്‍ കമ്പനി മുന്തിയ പരിഗണന നല്‍കും..