തണല്‍ ബ്ലോഗിലേക്ക് സ്വാഗതം. ഇവിടെ വരുന്നവര്‍ ആദ്യം ഒരു ലൈക്‌ ചൈയ്യാന്‍ മറക്കല്ലേ .

2012 ഫെബ്രുവരി 6, തിങ്കളാഴ്‌ച

ഈ അടിച്ചമര്‍ത്തലുകള്‍ ആര്‍ക്കു വേണ്ടി ?



ആദ്യം മെയിലുകള്‍ ചോര്‍ത്തിയെടുത്തു.പിന്നെ പള്ളികളിലെ ആരാധനകള്‍ വരെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു.അവസാനം നബിദിനറാലിക്കെതിരെ എന്‍ ഐ എ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു...
ഇത് അനീതിയാണ്.
ഒരു സമുദായത്തിനെതിരെയുള്ള കടന്നു കയറ്റത്തെ എന്ത് കാരണം പറഞ്ഞാണ് അധികാരികള്‍ക്ക്‌ ന്യായീകരിക്കാന്‍ കഴിയുക?
ഒരു ഭാഗത്ത്‌ ഫാസിസം മറ്റൊരിടത്ത് ഭരണകൂടങ്ങള്‍ ഫാസിസ്റ്റുകളായി മാറി കൊണ്ടിരിക്കുന്നു.
മുസ്ലിം സമുദായം എന്നും സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ മാത്രം അന്തിയുറങ്ങേട്ടവര്‍ മാത്രമാണെന്നും സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് അവര്‍ കടന്നു വരുവാന്‍ പാടില്ലാ എന്നും ആഗ്രഹിക്കുന്നവര്‍ ആരാണ്?

മുസ്ലീം സമുദായം ഉയര്ത്തെഴുന്നേറ്റു കൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ഞങ്ങളെ ഭയപെടുത്തി കീഴ്പെടുത്താം എന്ന് ആരാണ് നിങ്ങള്‍ക്ക് ഉപദേശം നല്‍കിയത്‌?

ഫാസിസ്റ്റുകളോ അതോ സാമ്രാജ്യത്വമോ?

ഇന്ത്യാ രാജ്യത്തെ കീഴടക്കാന്‍ വന്ന വൈദേശിക ശക്തികളായ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തോട് യാതനകള്‍ക്ക് വേതനം പറ്റാതെ പോരാടിയ ഒരു സമുദായത്തിന്‍റെ പിന്മുറക്കാര്‍ക്ക് ഇന്ന് അതെ രാജ്യത്ത്‌ നിലനില്‍പ്പിന് വേണ്ടി സമരം ചെയ്യേണ്ട സാഹചര്യമാണ്..

നീതി നല്‍കേണ്ട ഭരണകൂടങ്ങള്‍ അനീതിയാണ് നല്‍കുന്നതെങ്കില്‍ നീതിക്ക് വേണ്ടി പോരാടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും...

1 അഭിപ്രായം:

  1. "തണല്‍" എല്ലാ വിധ ഭാവുകങ്ങളും നേരുന്നു . അടിച്ചമര്‍ത്തപ്പെട്ടവരുടെ നാവാകാന്‍. നീതി നിഷേധത്തിന്റെ ശബ്ദമാകാന്‍ അല്ലാഹുവിനെ അല്ലാതെ ആരെയും ഭയപ്പെടാതെ സത്യം തുറന്നെഴുതാന്‍ ചങ്കൂറ്റം കാണിക്കുന്ന ഒരു സംരംഭമാകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു..

    മറുപടിഇല്ലാതാക്കൂ