പ്രണയത്തിന്റെ സൗന്ദര്യം
ഒപ്പം വിരഹത്തിന്റെയും
ഈ കലായലാത്തിലെയ്കുള്ള എന്റെ വരവ് തീര്‍ത്തും അപ്രതീക്ഷിതം!ഏതോ നിയോകം പോലെ എത്തപെട്ടുവെങ്കിലും ഏത്ര പെട്ടന്നായിരുന്നു ഇവിടെത്തെ മുറ്റവും തണല്‍ മരവും ആളൊഴിഞ്ഞ നീളന്‍ വാരാന്തയും കലപില കൂട്ടുന്ന ക്ലാസ് മുറികളും എന്റെ ജീവന്റെ ഭാഗം ആയി മാറിയത്.
ഏറെ കഥകള്‍ പറയുവാനുള്ള ക്ലാസ് മുറികളും നയനങ്ങളെ കുളിരണിയിപ്പിക്കുന്ന പാടങ്ങളും എന്റെ ഈ കലാലയത്തെ ഏറെ സൗന്ദര്യവതിയാക്കി.

സാഹ്യാനങ്ങളില്‍ ഏകനായി ഈ മുറ്റത്തെ തണല്‍ മരങ്ങളുടെ ചുവട്ടില്‍ ഇരുന്നു ആ സൗന്ദര്യം മതിയാവോളം ഞാന്‍ ആസ്വോതിക്കുമായിരുന്നു.
ആ ഏകാന്തതയില്‍ എപ്പോഴോ ആണ് എന്റെ മനസ്സിലേയ്ക്ക് ആ പതനീസ്വനം കടന്നു വന്നത്!മഴത്തുള്ളിയുടെ നൈര്‍മല്ല്യവും പൂമ്പാറ്റകളുടെ ഭംഗി ഉള്ളതുമായ ഒരു മനസ്സായിരുന്നു അവളുടെതെന്നു വൈകി ആണെങ്കിലും ഞാന്‍ മനസ്സിലാക്കി.
എനിക്ക് കഥകള്‍ പറഞ്ഞു തന്നിരുന്ന ആ കണ്ണുകള്‍ക്ക് ഏറെ തിളക്കം ഉണ്ടായിരുന്നു കലപില കൂട്ടുന്ന ക്ലാസ്മുറിയുടെ കോണുകകളിലെ സല്ലാപനിമിഷങ്ങള്‍ വളരെ വിലപെട്ടതായിരുന്നു എന്നും! ആര്‍ത്തിരമ്പി പെയ്യുന്നമഴയെയും നോക്കി ആ ആളൊഴിഞ്ഞ നീളന്‍ വാരന്തയുടെ ഓരത്ത് നില്‍ക്കുവാന്‍ അവള്‍ക്ക് ഏറെ കൊതിയായിരുന്നു....
ആ മഴത്തുള്ളികളിലെയ്ക്ക് കൈകള്‍ നീട്ടി മഴവെള്ളം എന്റെ മുഖത്തേയ്ക്ക് അവള്‍ തെറിപ്പിക്കുമായിരുന്നു!
തുമ്പിയുടെ കയ്യിലെ കല്ലിന്‍റെ സുരക്ഷിതത്വം എനിക്കാ സാമിപ്യം പകര്‍ന്നു തന്നിരുന്നു ചതുരംഗം കളിയുടെ കൂര്‍മബുദ്ധിയോടെ ജീവിതത്തെ നോക്കി കാണാന്‍ അവള്‍ എന്നെ പഠിപ്പിച്ചു
സ്വോര്‍ത്തതയുടെ ലോകത്തെ ഒരു ഏകാംഗ പടയാകുവാനുള്ള അവളുടെ നിര്‍ദേശം ബാലിശം ആയിരുന്നു..എങ്കിലും അവള്‍ക്കെന്നെ അത്രയേറെ ഇഷ്ട്ടമായിരുന്നു........
പിന്നീടെന്നോ കാലിടറി ഞാന്‍ തളര്‍ന്നു വീണപ്പോള്‍ ചാരമെഴുതാത്ത നഖങ്ങള്‍ ഉള്ള ആ കരങ്ങളിലെയ്ക്ക് പിടിയെത്തുമുന്പേ അവള്‍ പറന്നുയര്‍ന്നിരുന്നു അങ്ങ് ഉയരങ്ങളിലേയ്ക്ക്!!!.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ