സ്കൂള്‍ ജീവിതത്തിലേയ്ക്ക് ഇനിയൊരു തിരിച്ചു പോക്ക് ഉണ്ടെങ്കില്‍ എനിക്കിരിക്കാന്‍ ഏറ്റവും ഇഷ്ടവും ഏറ്റവും പിറകിലത്തെ ബെഞ്ചില്‍ ആണ് ,അവിടെയാന് ലൈഫ് ഉള്ളത്,സ്നേഹം ഉള്ളത്,ഓര്‍മ്മിക്കാനും ഓര്‍മ്മിച്ചു വെയ്ക്കാനും ഒരുപാട് ഓര്‍മ്മകള്‍ ഉള്ളത്,ബാക്കിയൊക്കെ കുറെ കാട്ടികൂട്ടല് ആണ്..
ഇത് ഒരുസിനിമയിലെ ദയലോഗ് ആണ്..സത്യമുള്ള ഒരു ദയലോഗ്..സിനിമകണ്ടപ്പോള്‍ രണ്ടര മണിക്കൂര്‍ ഞാന്‍ എന്റെ സ്കൂളിലും അവിടെത്തെ ഓര്‍മ്മകളിലും ആയിരുന്നു...പത്താം ക്ലാസ് കഴിയുമ്പോള്‍ തന്നെ ഞാന്‍ പഠിച്ച സ്കൂളുകള്‍ 6 സ്കൂളുകളില്‍!
ഏറ്റവും കൂടുതല്‍ ഓര്‍മ്മകളും കൂടുകാരെ തന്നതും ഒന്നുമുതല്‍ മൂന്നാം ക്ലാസ് വരെ പഠിച്ച LMUPS നിലമേല്‍ എന്ന സ്കൂള്‍ കാലത്ത് ആണ്,,അതില്‍ ഇന്നും നൊമ്പരം ആയി തോന്നുന്നത് മൂന്നു വര്‍ഷം എന്റെ കൂടെ ഒരുമിച്ചു നടന്ന ഒരു സുഹൃത്ത് ഇന്ന് ഇല്ലാന്ന് ഉള്ള തിരിച്ചറിവാണ്.സൈഫുദീന്‍ എന്നാ ഒരു പ്രിയപ്പെട്ട കൂട്ടുകാരന്,,രാവിലെ അവന് ആണ് സ്കൂളില്‍ എത്തുന്നതെങ്കില്‍ എനിക്ക് വേണ്ടി നമുടെ സ്കൂളിലെ മഹാഗണി എന്നാ വലിയ മരത്തിന്റെ മൂട്ടില് അവന് കാത്തു നില്ക്കും..ഞാന്‍ ആണെങ്കില്‍ ഞാനും കാത്തു നില്ക്കും..
ക്ലാസ് സമയങ്ങള്‍ ഒഴിച്ച് മിക്ക സമയങ്ങളും അവന്റെ കൈ എന്റെ തോളിലും എന്റെ കൈ അവന്റെ തോളിലും ആയിരിക്കും..അങ്ങനെ സ്കൂളിന്റെ വാരന്തകള് തോറും നമ്മള് പല വട്ടം ഒരുമിച്ചു നടന്നു...എന്നും സംസരിക്കാരുള്ളത് നാളെ സ്കൂളില്‍ വരുന്നതിനെ കുറിച്ച് ആയിരുന്നു...ഭാവിയെ കുറിച്ച് ചിന്തികാനും സ്വോപ്നം കാണാനും ഒന്നും അന്ന് ആ പ്രായത്തില്‍ അറിയില്ലായിരുന്നു...
ഇത്രയും അടുത്തിട്ടും അവന്റെ എവിടെയെന്നു എനിക്കും,അവന്റെ വീട് എവിടെയെന്നു എനിക്കും അറിയില്ലായിരുന്നു..
നാളെ ഒരു സമയം ഈ കൊട്ടുകള് കാത്തു സൂക്ഷികണം എന്നുള്ള ആലോജനയോന്നും അന്ന് ഇല്ലാത്തത് കൊണ്ടായിരികം അങ്ങനെ...ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ഒരു സര് ഉണ്ട് സോളമന്..ആ പേര് കേള്‍ക്കുമ്പോള്‍ ഒരു ഹൃദയം ഇടിയും ഒരു ബൈകിന്റെ ശബ്ദവും ഒരിമിച്ചു ഉണ്ടാകും...സാറിന് ഒരു ബൈക് ഉണ്ടായിരുന്നു..അതുപോലെ ആ സ്കൂളിലെ ഏറ്റവും നല്ല പോലെ അടിക്കാന്‍ അറിയാവുന്ന സാറും...
അന്നൊന്നും അറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളിലൂടെ ആണ് നാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരന് സെഇഫും എന്റെ സഹപാടികളും ഒകെ കടന്നു പോകുന്നത് എന്ന്...
അങ്ങനെ ഇരിക്കെ മൂന്നാം ക്ലാസിലെ പരീക്ഷ അടുത്തു,
പരീക്ഷ കഴിഞു ടീ സി വാങ്ങിച്ചു പിന്നെ എന്റെ പഠനം KVUPS എന്നാ ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളില്‍ ആയിരുന്നു..
അങ്ങോട്ട് ഞാന്‍ മാറിയപ്പോള്‍ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു...വേര്‍പാടിന്റെ നഷ്ട്ടങ്ങളും പ്രിയപെട്ടവനെ പിരിയുന്നതിന്റെയും വേദന അറിയാനും മനസ്സിലാക്കാനും അന്നത്തെ കുസൃതി നിറഞ്ഞ എന്റെ മനസ്സിന് കഴിയുമായിരുന്നില്ല!
പിന്നെ ഒരു പുതിയ തുടക്കം പുതിയ മുറ്റം,പുതിയ കൂട്ടുകാര്‍ ഇവിടെ എനിക്ക് കിട്ടിയ കൂട്ടുകാര്‍ രണ്ടുപേരു ഒരു ഹസ്സന്,പിന്നെ ഒരു സുല്‍ത്താന,,ഈ ഹസ്സനും ആയി ഞാന്‍ ഇന്നും ബന്ധം നിലനിര്‍ത്തുന്നു..
സുലതനയുമായി രണ്ടു ഒരുമിച്ചു പഠിച്ചു.ഒരു ദിവസം ഉച്ചയ്ക്ക് വിട്ടപ്പോള്‍ വെള്ളം കോരാന്‍ കലപില കൂട്ടുന്ന കിനട്ടിന്കരയിലെ സഹപാടി കൂട്ടങ്ങളുടെ ഇടയില്‍ നിന്നും ആണ് അവളെ ഞാന്‍ കാണുന്നതും ഭരിച്ചയപെടുന്നതും വെള്ളം കൊടുത്ത് കൊണ്ടുള്ള ഒരു കുഞ്ഞു സൌഹൃതം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അതും അവിടെ അസ്തമിച്ചു...
അടുത്ത പഠനം അവിടെ അടുത്തു തന്ന പഴവിള എന്നാ ഒരു സ്കൂളില്‍ ആറാം ക്ലാസ്സും ഏഴാം ക്ലാസ്സും മാത്രം.
അവിടെ എനിക്ക് കിട്ടിയത് കഴിഞ്ഞ അഞ്ചു വര്‍ഷം പോലെ കിട്ടിയ പോലത്തെ സഹപാഠികളെ മാത്രം ആയിരുന്നില്ല. ഒരു ടീച്ചര്‍ സ്മിത, ഈ സമയങ്ങളില്‍ ആണ് അല്ലങ്കില്‍ ആയിരിക്കും സ്കൂള്‍ ലൈഫിലെ നമ്മുടെ കുസൃത്കള് ആരംഭിക്കുന്നത് ,ഏതൊരു സ്കൂളിലെ പോലെയും ഇവിടെയും ഉണ്ടായിരുന്നു ഒരു സാര്‍ അടിയുടെ സാര്‍,,,ഒരു കന്നടയോക്കെ ഇട്ടു കഷണ്ടി തലയുള്ള കറുത്ത ഒരു സാര്‍ ബാലകൃഷ്ണന്,,ഒരുനാള്‍ ആ സാര്‍ തൂങ്ങി മരിച്ചെന്ന വാര്‍ത്തയുമായി ആണ് നമ്മുടെ ഒരു ദിവസത്തെ സ്കൂളി തുറന്നത് സാറിന്റെ മകള്‍ക്ക് ഫസ്റ്ക്ലാസു കിട്ടിയില്ല പരീക്ഷയില്‍ എന്നതായിരുന്നു കാരണം,,
ഇവിടെ എന്റെ കൂടെ പഠിച്ചിരുന്ന ഒരു ചങ്ങാതി ആണ് അനീഷ് ആലുവയില്‍ ഉള്ളത്,,ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന ഒരുപാട് ഓര്‍മ്മകള്‍ അതില്‍ അവനിക്കുള്ള സ്ഥാനം വലുതാണ്,,ഞാന്‍ പറഞ്ഞ സ്മിത എന്നാ സാറിനെ പിന്നീടു ഞാന്‍ കാണുന്നത് പതിനാര് വര്‍ഷം കഴിഞ്ഞതിനു ശേഷം എന്റെ പെങ്ങളുടെ വിവാഹം ക്ഷെനിക്കാന് ആ സ്കൂളിന്റെ അടുത്തുള്ള ഒരു ബന്ധുവീട്ടില്‍ പോകുമ്പോള്‍ ആണ്..ആ വീട്ടിലെ എന്റെ ഒരു ബന്ദു ആ സ്കൂളിലെ പിയൂണ്‍ ആണ് അവനോടു അന്വഷിച്ചപ്പോള്‍ അറിയാം എന്ന് പറഞ്ഞു പോയി കണ്ടു ..സംസാരിച്ചു അന്ന് എന്റെ കൂടെ പടിച്ചുരുന്ന അനീഷിനെയും ശിഹാബിനെയും കുറിച്ചൊക്കെ എന്നോട് സാര്‍ ചോതിച്ചു,അന്ന് പിരിഞ്ഞ അവരെ ഞാന്‍ പിന്നെ എങ്ങും കണ്ടിട്ടില്ല!സ്മിത സാറും ആയി ഉള്ള ബന്ധം ഇന്നും തുടരുന്നു...
രണ്ടു വര്‍ഷം അവിടെ കഴിഞു പിന്നെ പോകുന്നത് GHSS ഭരതന്നൂര്‍ എന്നാ സ്കൂളില്‍ ഇവിടെ ഒരു പ്രത്യേകത എന്നത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേറെ വേറെ ക്ലാസ്സുകളില്‍ ആണ്..ഒരു വര്‍ഷം അവിടെ പഠിച്ചു പിന്നെ അവിടം വിട്ടു..ഇവിടെ വരുമ്പോള്‍ ആണ് സ്കൂള്‍ സമരവും അടിയും ഒക്കെ നല്ലപോലെ കാണുന്നതും അനുഭവിക്കുന്നതും എന്നും സമരം.അന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരുഷിബു അവനാണ് ആ സ്കൂളിലെ റൌഡി!..
പിന്നെ പോകുന്നത് GHSS തട്ടത്തുമല ഇവിടെയാണ് പ്രണയങ്ങള്‍ പൂക്കുന്നതും കൊഴിയുന്നതും എല്ലാം, ഇവിടെ പഠിച്ചത് വെറും ഒരു വര്‍ഷം രണ്ടു പ്രണയം ഒരു ജിമ്സി,ഒരു സുമയ്യ,അവരൊക്കെ എഴില്‍ ഞാന്‍ ഒന്‍പതിലും നമ്മുടെ ക്ലാസ് മൂനാമത്തെ നിലയില്‍ ആണ് അതിന്റെ നേരെ ഓപ്പോസിറ്റ് ആണ് സുംമയ്യയുടെയും ജിമ്സിയുടെയും ക്ലാസ് ഇവിടെ എനികൊരു കൂട്ട് കാരന് ഉള്ളത് ജംനാദ് നമ്മള് നാല് പേരും ഞാനും ജമനാടും സുമയ്യയ്യും ജിമ്സിയും അന്ന് മദരസ്സയില് ഒരേ ക്ലാസ്സില്‍ ആണ്...സത്യത്തില്‍ ഞാന്‍ പ്രേനയിച്ചത് ജിമ്സിയെ ആയിരുന്നു ഒരു എലുമ്പി പെണ്ണ്,എന്റെ അതേ ബേച്ചില്‍ ഉള്ള ഒരു പെണ്ണ് സബിത ഉണ്ട് ഭയങ്കര വായാടി..ആ സ്കൂളിലെ പ്രേനയങ്ങളുടെ രാക്ഞ്ഞി എന്ന് വേണമെങ്കില്‍ പറയാം പ്രേനയിക്കുന്നവര്ക്കും പ്രേനയിക്കപെടുന്നവര്കും അവളൊരു അനുഗ്രഹം ആയിരുന്നു...സാധാരണ പെന്ന്കുട്ടി ആണ്കുട്ടികലോടും ആനുകുട്ടി പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിച്ചു നില്ക്കുമ്പോള് ഇവളായിരുന്നു ധൂദ്,,,
ഞാന്‍ പ്രണയിച്ച ജിമ്സി എനിക്ക് ചെരില്ലന്നു പറഞ്ഞു സുമ്മയയ്യെ പ്രണയിക്കാന്‍ അവള് പറഞു..അന്ന് പ്രേനയിച്ചവരില് ഇന്നും പൂവണിഞ്ഞത് സബിതയുടെ പ്രണയം ആയിരുന്നു...അവളെ സ്നേഹിച്ച ഒരു റിയാസ് തന്നെ അവളെ കെട്ടുകയും ചെയ്തു...
സുമയ ആണോ ജിമ്സി ആണോ എന്റെ പ്രണയിനി എന്ന് അറിഞ്ഞു വന്നപോഴെയ്ക്കും ഒന്‍പതാം ക്ലാസ്സിലെ പരെക്ഷായുടെ ഭലം വന്നു...ഞാന്‍ തോറ്റ്!
ആ സമയം ആ തോല്‍വി എന്നെ കുറെ കരയിച്ചു കാരണം എന്റെ ക്ലാസ്സില്‍ തോറ്റ ഒരാള്‍ ഞാന്‍ മാത്രം ,പക്ഷെ അതൊരു അനുഗ്രഹം ആയിരുന്നു എന്ന് അരിയാന്‍ ഞാന്‍ എന്റെ നാട്ടിലെ മാറ്റാപള്ളി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തന്നെ പോകേണ്ടി വന്നു...അങ്ങനെ തട്ടതുമല എന്നാ സ്കൂളിലും ഒരു വര്‍ഷം പഠിച്ചു അവിടെന്നും പടി ഇറങ്ങി...പിന്നെ ചെന്നത് നമ്മുടെ നാട്ടിലെ മാറ്റാപള്ളി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍!സ്കൂള്‍ തുറന്നു പുതിയ മുറ്റവും പഴയ കൂട്ടുകാരും ഞാന്‍ ആദ്യമായി ചെന്നത് കുറുപ്പ് സാറിന്റെ ഹെട്മാസ്ട്ടാരുടെ മുറിയില്‍ സര് എനികൊരു തുണ്ട് കടലാസ് തന്നിട്ട് പറഞ്ഞു ഈ ക്ലാസ്സില്‍ ഇരുന്നോളാന്‍..പേപ്പറില്‍ നോക്കിയപ്പോള്‍ XB.XBയുടെ വാതില്‍ ചെന്ന് അല്പ നേരം നിന്ന് എന്നിട്ട് വിറച്ചു വിറച്ചു തിരികെ കുറുപ്പ് സാറിന്റെ റൂമില്‍ ചെന്നിട്ടു പറഞ്ഞു സാര്‍ എനിക്ക് ആ ക്ലാസ് വേണ്ട X D മതി എന്ന് പറഞ്ഞു സാര്‍ ദേഷ്യത്തില്‍ നീ ആര് നീ പറയുമ്പോള്‍ നിനക്ക് മാറ്റി മാറ്റിത്തരാന്‍? സാറേ ഞാന്‍ മുന്‍പ് പഠിച്ചതൊക്കെ D ഡിവിഷനില്‍ ആണ് .ആ പേപ്പര്‍ സാര്‍ വാങ്ങിച്ചിട്ട് അത് D ആക്കി തന്നു.
അവസാനം ആ പേപ്പറും കൊണ്ട് സ്കൂള്‍ മൊത്തവും കറങ്ങിയിട്ട് അങ്ങനെ ഒരു ഡിവിഷന് കണ്ടെത്താന്‍ കഴിഞ്ഞില്ല ..ഒരു സാറിനെ കണ്ടു ചോതിച്ചപ്പോള്‍ ഹെട്മാസ്ട്ടരുടെ റൂമിന്റെ മുകളില്‍ ഒരു ക്ലാസ് മുറി അങ്ങോട്ട് കേരനമെങ്കിലും ഇരങ്ങനെമ്ങ്കില് ഹെട്മാസ്ട്ടര് കാണാതെ കഴിയില അപ്പോള്‍ തന്നെ ഞാന്‍ ഒന്ന് ആലോചിച്ചു ഈ ദിവിശാന് പോലത്തെ അലുംപ് ആയ ക്ലാസ് ഈ സ്കൂള്ളില് കാനില്ലന്നു അത് സത്യം ആയിരുന്നു...
അവസാനം ക്ലാസ് ടീച്ചര്‍ ശൈലജ സാറിന്റെ കൂടെ എന്റെ ആ ക്ലാസിലേക്ക് കയറി ചെല്ലുമ്പോള്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്നെ വിട്ടു പിരിഞ്ഞ മൂന്നാം ക്ലാസ്സിലെ ആ പഴ കൂട്ടുകാരുടെ ഏതാണ്ട് എല്ലാം മുകവും ഞാന്‍ അവിടെ കണ്ടു...
ഒന്‍പതാം ക്ലാസ്സില്‍ എന്നെ തോപ്പിച്ച ടീച്ചറിനോടും പടച്ചവനോടും ഞാന്‍ ഒരു പാട് നന്ദി പറഞ്ഞു..
അന്ന് കണ്ട മുഖങ്ങില് ഞാന്‍ കൂടുതല്‍ തിരഞ്ഞത് എന്റെ പഴയ സുഹൃത്തിനെ ആയിരുന്നു സെയ്ഫുധീനെ പക്ഷെ അവനെ അവിടെ കണ്ടില്ല അവന് ഒരു ക്ലാസ്സിലും തോറ്റ് കാനില്ലായിരിക്കാം...അന്ന് കൂടെ പഠിച്ച മിക്ക കൂട്ടുകാരും പല പല ക്ലാസ്സുകളിലും തോറ്റ് അവസാനം നമ്മളെല്ലാം ഒരുമിച്ചു XD എന്നാ അലുംപന് ക്ലാസിന്റെ ചുവരുകളുടെ മണം ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്നു...