തണല്‍ ബ്ലോഗിലേക്ക് സ്വാഗതം. ഇവിടെ വരുന്നവര്‍ ആദ്യം ഒരു ലൈക്‌ ചൈയ്യാന്‍ മറക്കല്ലേ .

2012 ഫെബ്രുവരി 6, തിങ്കളാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ഒരു കുഞ്ഞി കാര്‍....!!!


ന്യൂഡല്‍ഹി: വാഹനലോകത്ത് അത്ഭുതം കുറിക്കാന്‍ കേരളത്തില്‍നിന്നൊരു കുഞ്ഞിക്കാര്‍ വരുന്നു. ബീഡിയും ആയുര്‍വേദ ഉത്പന്നങ്ങളും ഉള്‍പ്പെടെ വിവിധ വ്യവസായ മേഖലകളില്‍ കൈമുദ്ര ചാര്‍ത്തിയ കാജാ ഗ്രൂപ്പാണ് 'ക്രീപ്പര്‍' എന്ന പേരില്‍ ചെറു കാര്‍ വിപണിയിലിറക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഓട്ടോ എക്‌സ്‌പോയില്‍ ക്രീപ്പര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
.!! :) 

കാജാഗ്രൂപ്പിന്റെ കാജാ മോട്ടോഴ്‌സ് കമ്പനിയാണ് കാറിന്റെ നിര്‍മാതാക്കള്‍. ക്രീപ്പറിന് ഇപ്പോഴത്തെ ചെറുകാറുകളുടെ പകുതി മാത്രമേ വലിപ്പമുള്ളൂ. മുന്നിലും പിന്നിലുമായി രണ്ട് സീറ്റുകളാണുള്ളത്. മുന്നില്‍ ഡ്രൈവറുടെ സീറ്റും പിന്നിലായി യാത്രക്കാരന് ഒരു സീറ്റും. ആവശ്യമെങ്കില്‍ പിന്നില്‍ രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലും സീറ്റ് അഡ്ജസ്റ്റ് ചെയ്യാം. 800 സി.സി.യാണ് എന്‍ജിന്റെ ശേഷി.. 

സാധാരണ കാറുകളേക്കാള്‍ വീതി വളരെ കുറവായിരിക്കും. കൃത്യമായി പറഞ്ഞാല്‍ 1.25 മീറ്ററാണ് വീതി. ഏതാണ്ട് ബൈക്ക് പോലെ ഇടുങ്ങിയ വഴികളിലൂടെ പോകാന്‍ പറ്റുന്ന വിധത്തിലാണ് കാറിന്റെ രൂപകല്പന. ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ സുഗമമായ യാത്രയ്ക്ക് ഇത്തരം കാറുകളാണ് ഉചിതമെന്ന് ഡയറക്ടര്‍ എ. അബ്ദുല്‍ റഫീഖ് പറഞ്ഞു. കാറിന് 2.95 മീ. നീളവും 1.60 മീ. ഉയരവും 2.10 മീ. വീല്‍ബേസുമുണ്ട്. ഒന്നേമുക്കാല്‍ ലക്ഷത്തിനും 4.5 ലക്ഷത്തിനുമിടയ്ക്കായിരിക്ക
ും വില. ലളിതമായ നിര്‍മാണ രീതിയാണ് അവലംബിച്ചത്.. 

പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളുണ്ട്. ഡീസല്‍ ഇന്ധനമായുള്ള കാറിന് 20 കിലോമീറ്റര്‍ മൈലേജുണ്ടാകും. ഗുരുവായൂരാണ് കാജാ മോട്ടോഴ്‌സിന്റെ ആസ്ഥാനം. ഓട്ടോ എക്‌സ്‌പോയിലെ അനുഭവങ്ങള്‍ക്കനുസരിച്ച് കാറിന്റെ രൂപകല്പനയില്‍ ആവശ്യമെങ്കില്‍ മാറ്റംവരുത്തും. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് കാര്‍ വിപണിയിലിറക്കുക. വില്പനയ്ക്ക് ശേഷമുള്ള സേവനങ്ങളില്‍ കമ്പനി മുന്തിയ പരിഗണന നല്‍കും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ