രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്തു കൊണ്ടും ജനാധിപത്യവും മതേതരത്വവും കാറ്റില്‍ പറത്തിയും രാജ്യസ്‌നേഹത്തിന്റെയും ദേശ ഭക്തിയുടെയും കുത്തക അവകാശപ്പെടുന്ന, സനാ തനധര്‍മത്തിന്റെ സംസ്ഥാപകരായി സ്വയം പരിചയപ്പെടുത്തി രംഗത്ത് വന്ന സംഘ്പരിവാരത്തിന്റെ ക്രൂരവിനോദങ്ങള്‍ സംശയലേശമന്യേ പുറത്ത് വന്നിരിക്കുകയാണല്ലോ. പൈശാചികകൃത്യങ്ങളെ മഹത്വവല്‍കരിച്ചും സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തും ഇവര്‍ നടത്തുന്ന രഥയാത്രകളും രക്ഷായാത്രകളും രാജ്യത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നതും രാജ്യത്തെ അരാജകത്വ ത്തിലേക്ക് നയിക്കുന്നതുമാണ്.
ആര്‍.എസ്.എസ്സിന്റെയും അനുബന്ധ സംഘ ടന കളുടെയും പ്രചോദനവും നിലനില്‍പും ഹൈന്ദവ മതഗ്രന്ഥങ്ങളെയോ തത്ത്വശാസ്ത്രങ്ങളെയോ ആശ്രയിച്ചിട്ടുള്ളതല്ല. മറിച്ച് അത് ലോകയുദ്ധങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും തുടക്കം കുറിച്ച പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളായ ഫാഷിസത്തില്‍ നിന്നും നാസിസത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് കൊണ്ടാണ് പടുത്തുയര്‍ത്തപ്പെട്ടതും നിലനില്‍ക്കുന്നതും. ഇന്ത്യന്‍ സാഹചര്യത്തില്‍ വളരുന്നതിനാവശ്യമായ വെള്ളവും വളവും ഇവിടുത്തെ ജാതീയതയില്‍ നിന്നും പുരാണകഥകളില്‍ നിന്നും സ്വീകരിക്കുകയും നന്മ പുനസ്ഥാപിക്കുóതിനായി ആഗതരായി എന്നു ഹിന്ദു സഹോദരന്‍മാര്‍ വിശ്വസിക്കുന്ന അവതാരങ്ങളുടെ നിയോഗമാണ് തങ്ങളാല്‍നിവര്‍ത്തിക്കപ്പെടുന്നത് എന്ന് പൊതുസമൂഹത്തെ തെറ്റുധരിപ്പിക്കുകയും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നല്‍കാതെ സമഗ്ര സേച്ഛാധിപത്യത്തിനായി അശ്രാന്ത പരിശ്രമങ്ങളില്‍ നിരതരാവുകയുമാണ് സംഘപരിവാരം. ഹൈന്ദവവിശ്വാസം പോകട്ടെ, കേവലമായ ഈശ്വരവിശ്വാസം പോലും ഇല്ലാത്തവരായിരുന്നു ആര്‍.എസ്.എസ്സിന്റെ താത്ത്വികാചാര്യന്‍മാര്‍. സവര്‍ക്കര്‍ മുതല്‍ വര്‍ത്തമാനകാലത്തെ നേതാവായ ലാല്‍ കൃഷ്ണ അദ്വാനി വരെയുള്ളവര്‍ ഇതിന് ഉദാഹരണങ്ങളാണ്. 1990ല്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ട് അദ്വാനി നടത്തിയ രഥയാത്രയില്‍ അദ്ദേഹത്തിന് ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ദേവീവിഗ്രഹങ്ങള്‍ കൊണ്ട് ഭക്ഷണത്തളികയും മറ്റും നിര്‍മിച്ച് അദ്ദേഹം നാസ്തികത്വം തെളിയിച്ച സംഭവം അദ്വാനിയുടെ മകള്‍ അനുസ്മരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് വിശ്വാസികളെ കൂടെ നിര്‍ത്തുന്നതിന്‌വേണ്ടിയാണ് മതത്തെയും മതചിഹ്നങ്ങളെയും ഫാഷിസ്റ്റുകള്‍ ഉപയോഗിക്കുന്നത്. ഹിറ്റ്‌ലറുടെ അധ്യാപനങ്ങളുടെ ഭാരതീയ പ്രയോഗവല്‍കരണമാണ് യഥാര്‍ഥത്തില്‍ സംഘപരിവാരത്തിന്റെ പ്രവര്‍ത്തനം. ആര്‍.എസ്.എസ്സിന്റെ താത്വികാചാര്യനും സ്ഥാപകനേതാക്കളില്‍ പ്രമുഖനുമായ ഗോള്‍വാള്‍ക്കര്‍ രാമഭക്തനോ കൃഷ്ണഭക്തനോ ആയിരുന്നില്ല, മറിച്ച് ഒന്നാന്തരം ഹിറ്റ്‌ലര്‍ ഭക്തനായിരുന്നു. അദ്ദേഹം എഴുതുന്നത് കാണുക: ജര്‍മന്‍ വംശാഭിമാനം ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. വംശശുദ്ധിയും സംസ്‌കാരവും കാത്ത് സൂക്ഷിക്കുന്നതിന് സെമിറ്റിക് വംശങ്ങളെ-ജൂതന്‍മാരെ- നിര്‍മാര്‍ജനം ചെയ്യുക വഴി ജര്‍മനി ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. വംശശുദ്ധി അതിന്റെ ഉന്നതിയില്‍ പ്രകടമാക്കപ്പെട്ടിരിക്കുകയാണവിടെ. വേരുകളിലെത്തുന്ന വ്യത്യാസങ്ങളുള്ള വംശങ്ങളും സംസ്‌കാരങ്ങളും ആഴത്തില്‍ പോയി ഒന്നായിത്തീരുക എന്നത് എത്രമാത്രം അസാധ്യമാണെന്നും ജര്‍മനി കാണിച്ചുകൊടുത്തു. ഹിന്ദുസ്ഥാനില്‍ നമുക്ക് പഠിക്കാനുള്ള മികച്ച പാഠമാണിത്. (M.S. Golwalkar, We or our Nation hood Defined, Bharath Publications, Nagpur, 1939, P.35) ഹിറ്‌ലറുടെയും മുസ്സോളിനിയുടെയും ചിന്തകള്‍ക്ക് ഹിന്ദുഭീകരവാദികളുടെ ആശയങ്ങളുമായി സാന്ദര്‍ഭികമായ സാദൃശ്യമല്ല ഉള്ളത്. മറിച്ച് കൃത്യവും വ്യക്തവുമായി ഫാഷിസ-നാസിസ ചിന്തകളെ പരിപൂര്‍ണമായും ഉള്‍കൊള്ളുകയും സ്വാംശീകരിക്കുകയും പ്രയോഗവല്‍കരിക്കുകയും ചെയ്തവരാണ് ആര്‍.എസ്.എസ് എന്നത് തര്‍ക്കമറ്റ കാര്യമാണ്.
കെ.ബി.ഹെഡ്‌ഗെവാര്‍, വി.ഡി.സവര്‍ക്കര്‍, ബി.എസ്.മുണ്‍ജി എന്നിവരുടെ കുബുദ്ധിയുടെ സൃഷ്ടിയായിരുന്നു ആര്‍.എസ്.എസ് എന്ന വിഷച്ചെടി. ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ആസ്ഥാനമായ പലാസോവെന്‍സിയയില്‍ വെച്ച് മുണ്‍ജി, മുസ്സോളിനിയെ നേരിട്ട് കണ്ടിരുന്നു. 1931 മാര്‍ച്ച് 19ന് പകല്‍ 3 മണിക്കായിരുന്നു പ്രസ്തുത കൂടിക്കാഴ്ച. മുസ്സോളിനിയുടെ ക്രൂരതകളെ മുണ്‍ജി അഭിനന്ദിക്കുകയും മുസ്സോളിനിയില്‍ നിന്നു പ്രചോദനമുള്‍കൊണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാവുകയും ചെയ്തു. മുസ്സോളിനി, മുണ്‍ജിയെ വിജയാശംസകള്‍ നേര്‍ന്നു കൊണ്ടാണ് യാത്രയാക്കിയത്.
വി.ഡി.സവര്‍ക്കറും ഹിറ്റ്‌ലര്‍-മുസ്സോളിനി ഭീകരന്‍മാരുടെ വലിയ ആരാധ്യനായിരുന്നു. 1940ല്‍ മധുരയില്‍ ഹിന്ദുമഹാസഭയുടെ 22മത്തെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു: 'ഒരു നാസ്തി എന്ന നിലയില്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഹിറ്റ്‌ലര്‍ മനുഷ്യഭീകര സത്വമായിരിക്കണമെന്നോ സ്വയം ജനാധിപത്യവാദി എന്നു വിളിക്കുന്നത് കൊണ്ട് ചര്‍ച്ചില്‍ അവതാര പുരുഷനാണെന്നോ കരുതാന്‍ കാരണമാകുന്നില്ല. ജര്‍മനി അകപ്പെട്ട സാഹചര്യങ്ങളില്‍ നാസിസം ആ രാജ്യത്തിന്റെ രക്ഷകനാണെന്ന് നിഷേധിക്കാനാവാത്തവിധം തെളിയിച്ച് കഴിഞ്ഞതാണ്.'' ഹെഡ്‌ഗേവാറിന് ശേഷം ആര്‍.എസ്.എസ്സിന്റെ സര്‍ സംഘ്ചാലകായ എം.എസ്.ഗോള്‍വാള്‍ക്കര്‍ ഉള്‍പടെയുള്ള അതിന്റെ എല്ലാ നേതാക്കന്‍മാരും ഫാഷിസത്തിന്റെയും നാസിസത്തിന്റെയും ഏറ്റവും നല്ല ആരാധകരായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് പഠനം നടത്തിയ ഇറ്റാലിയന്‍ ഗവേഷകന്‍ മാര്‍സിയ കസോലരി അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ആര്‍.എസ്.എസ്. സ്ഥാപകര്‍ക്കും ഫാഷിസ്റ്റ്, നാസിസ്റ്റ് സംഘടനകള്‍ക്കുമിടയിലെ ഇഴപിരിക്കാനാവാത്ത ബന്ധം വ്യക്തമാക്കുന്നുണ്ട്. (Hindutwa's Foreing TieUp in 1930'sArchival Evidence)
നാഴികക്ക് നാല്‍പത് വട്ടം രാജ്യസ്‌നേഹത്തെക്കുറിച്ച് വാചാലരാവുകയും പാക് ചാരന്‍മാരായി മുസ്‌ലിംകളെ ചാപ്പകുത്തി പൊതുധാരയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ കഠിനപ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ്. പ്രഭൃതികളുടെ ദേശസ്‌നേഹത്തെകുറിച്ച് പറയുമ്പോള്‍ അനാവൃതമാകുന്നത് ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ ജീര്‍ണിച്ച രൂപമാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുó രീതിയില്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ പരസ്പരം വകവെച്ച് കൊടുത്ത് അന്യന്റെ ജീവനും സമ്പത്തിനും അഭിമാനത്തിനും നേരെ കൈ ഉയര്‍ത്താതിരിക്കുന്നതും പരസ്പരം സൗഹാര്‍ദത്തോടും സഹവര്‍ത്തിത്വത്തോടും കൂടി ജീവിക്കുന്നതും രാജ്യസ്‌നേഹത്തിന്റെ തേട്ടമാണ്. രാഷ്ട്രത്തിന്റെ പുരോഗതിക്ക് അത് അനിവാര്യവുമാണ്. രാജ്യത്തിനകത്തെ ആഭ്യന്തരകലാപങ്ങള്‍ സാമ്പത്തികവും നയതന്ത്രപരവും വ്യാവസായികവുമായ ഒരുപാട് പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ജാതിമതഭേദമന്യേ ജനജീവിതം ദുസ്സഹമായിത്തീരുകയും ചെയ്യുന്നു. ഒരു രാജ്യം എന്നത് അവിടെയുള്ള ജനങ്ങളും കൂടി ഉള്‍പെട്ടതാണല്ലോ. ഭൂപ്രദേശങ്ങളുടെ ചിത്രങ്ങളാണോ ഇക്കൂട്ടര്‍ രാജ്യമായി കണക്കാക്കുന്നത്? രാജ്യത്തുള്ള സഹോദരീ സഹോദരന്‍മാരെ കൊന്നൊടുക്കിയും അവരെ ആട്ടിയോടിച്ചും അവരുടെ സമ്പാദ്യം ബലാല്‍കാരമായി കൈവശപ്പെടുത്തിയും ഈ ദുഷ്‌കൃത്യങ്ങളെയെല്ലാം പുരാണേതിഹാസങ്ങളുടെ ദുര്‍വ്യാഖ്യാനത്താല്‍ ന്യായീകരിച്ചും ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും വ്യാജചരിത്രങ്ങള്‍ രചിച്ചും അസഹിഷ്ണുതയുടെ വരട്ടുവാദതത്ത്വശാസ്ത്രങ്ങളിð അഭിരമിക്കുóതാണ് ആര്‍.എസ്.എസ്സിന്റെ രാജ്യസ്‌നേഹം. ഇത് രാജ്യസ്‌നേഹമായി അംഗീകരിക്കുóവര്‍ മാതാപിതാക്കളെയും ഭാര്യാസന്താനങ്ങളെയും സഹോദരീസഹോദരന്‍മാരെയും സങ്കുചിത താല്‍പര്യങ്ങള്‍ക്കു വേണ്ടി നിഷ്‌കരുണം വധിക്കുന്ന വ്യക്തികളെ കുടുംബ സ്‌നേഹികളായി അംഗീകരിക്കാന്‍ തയ്യാറാകുമോ? ഒരിക്കലുമില്ല. അത്തരം ആളുകളെ കുടുംബം 'കുളം തോന്നവര്‍' എന്നാണ് നാം പറയുക. അതുകൊതന്നെയാണ് രാജ്യം കുളം തോണ്ടുന്ന ദേശദ്രോഹികളാണ് ഇവര്‍ എന്ന് നിഷ്പക്ഷരായ ബുദ്ധിജീവികള്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവസാന്നിധ്യമറിയിച്ച് ജീവനും ധനവും നല്‍കിയ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അവരുടെ ദേശക്കൂറ് എല്ലാ വെള്ളിയാഴ്ചയും പള്ളിമിമ്പറുകളില്‍ നിന്ന് ഉറക്കെപ്പറഞ്ഞ് തെളിയിക്കേണ്ട അവസ്ഥയിലേക്ക് സംഘപരിവാരം കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. നിരന്തരമായി മുസ്‌ലിംകള്‍ക്കെതിരെ നുണബോംബുകള്‍ ഉതിര്‍ക്കുകയും യഥാര്‍ഥ ബോംബ് സ്‌ഫോടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് 'സംഘം' മുസ്‌ലിംകള്‍ക്കെതിരില്‍ സംശയത്തിന്റെ പൊടിപടലമിളക്കി വിടുന്നത്. അങ്ങേയറ്റത്തെ സംശയാലുവിനോടും തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത മുസ്‌ലിമിനുണ്ട് എന്ന ആക്രോശം കേവല വിശ്വാസി മുതല്‍ മതപണ്ഡിതന്‍മാരെ വരെ ലക്ഷ്യം വെക്കുന്നു. വിശ്വാസിയെ അവന്റെ യഥാര്‍ഥ കര്‍മങ്ങളില്‍ നിന്ന് തെറ്റിച്ച് സമൂഹത്തില്‍ നിന്ന് പിന്‍വലിയാന്‍, താന്‍ വിശ്വസിച്ച സത്യദര്‍ശനത്തിലേക്ക് ക്ഷണിക്കാനുള്ള മാനസികാവസ്ഥപോലും നഷ്ടപ്പെടുമാറ് അപകര്‍ഷതാബോധത്തോട് കൂടി ജീവിക്കാന്‍, അങ്ങനെ ഇസ്‌ലാമിക സമൂഹത്തെ മാനസികവും ശാരീരികവുമായി തകര്‍ക്കാനാണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നത്. ദേശീയ ചിഹ്നങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആര്‍.എസ്.എസ്സിന് മുസ്‌ലിംകളടക്കമുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ അവകാശമുണ്ടോ എന്ന് ബോധമുള്ളവര്‍ ചിന്തിക്കേണ്ടതാണ്. 1946 ജൂലൈ 14ന് നാഗ്പൂരില്‍ ഗുരുപൂര്‍ണിമ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ തങ്ങളുടെ മഹത്തായ സംസ്‌കാരത്തെ പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നത് കാവിക്കൊടിയാണെന്ന് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിക്കുകയുണ്ടായി. ദേശീയപതാകയെ അംഗീകരിക്കാന്‍ പോലും തയ്യാറാകാത്ത രാജ്യസ്‌നേഹിയെ നമുക്ക് ഗോള്‍വാള്‍ക്കറില്‍ ദര്‍ശിക്കാം. അദ്ദേഹം പറഞ്ഞു: 'അന്തിമമായി രാഷ്ട്രം മുഴുവന്‍ കുങ്കുമപ്പതാകയെ നമിക്കുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.' (M.S.Golwalkar, Sree Guruji Samagan Darashan (S.G.S.D) Nagpur Vol.1, P.11). സ്വാതന്ത്ര്യലബ്ധിക്ക് മുമ്പാണ് ഇത്തരം പ്രസ്താവന നടത്തിയതെന്ന് ആര്‍.എസ്.എസ്സുകാര്‍ ന്യായീകരിക്കാറുണ്ട്. യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷവും ആര്‍.എസ്.എസ്. അവരുടെ നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ല. മുള്‍വൃക്ഷത്തോടടുത്താല്‍ മുള്ളില്‍ നിന്ന് രക്ഷപ്പെടുകയില്ലല്ലോ . ആര്‍.എസ്.എസ്സിന്റെ മെയിന്‍ കാംഫ് എന്ന് അറിയപ്പെടുന്ന വിചാരധാരയില്‍ ദേശീയപതാകയെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ എഴുതി: 'നമ്മുടെ രാജ്യത്തിന് വേണ്ടി നമ്മുടെ നേതാക്കള്‍ ഒരു പുതിയ പതാക നിര്‍മിച്ചിരിക്കുകയാണ്. അവരെന്തിനാണ് അത് ചെയ്തത്? അത് വെറും വ്യതിചലനവും അനുകരണവുമാണ്. സുവര്‍ണ ഭൂതകാലമുള്ള, പ്രാചീനവും മഹത്തരവുമായ രാഷ്ട്രമാണ് നമ്മുടേത്. അന്ന് നമുക്ക് സ്വന്തം പതാക ഇല്ലായിരുന്നോ? തീര്‍ച്ചയായും ഉണ്ടായിരുന്ന്. പിന്നെ എന്തുകൊണ്ടാണ് നമ്മുടെ മനസ്സില്‍ ഈ സമ്പൂര്‍ണ ശൂന്യത?' (M.S.Golwalkar, Bunch of Thoughts, Bangalore, 1996. P.237238)
സകല മതങ്ങളെയും ജാതികളെയും ഉള്‍കൊള്ളുകയും എല്ലാവരുടെയും അവകാശങ്ങള്‍ പുനസ്ഥാപിക്കുകയും, ജാതീയത, സതി, സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ എന്നിവക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത ഡോ:അംബേദ്കറിനെപ്പോലെയുള്ള വിവേകശാലികള്‍ രൂപം കൊടുത്ത ഇന്ത്യന്‍ ഭരണഘടനയോട് കൂറ് പുലര്‍ത്താന്‍ ആര്യവാദം തലക്ക് പിടിച്ച ഫാഷിസ്റ്റ് നേതാവിന് കഴിയാതെ പോയതില്‍ അത്ഭുതപ്പെടാനില്ല: 'പാശ്ചാത്യ രാജ്യങ്ങളുടെ വിവിധ ഭരണഘടനകളിലെ വിവിധ അനുഛേദങ്ങള്‍ വിളക്കിച്ചേര്‍ത്ത സങ്കരവും ഭാരിച്ചതുമായ ഭരണഘടനയാണ് നമ്മുടേത്. നിസ്സംശയമായും അതിനെ നമ്മുടെ സ്വന്തമെന്ന് വിളിക്കാനാവില്ല. നമ്മുടെ ദേശീയദൗത്യവും ജീവിതത്തിന്റെ അടിസ്ഥാന സ്വരവും എന്താണെóതു സംബന്ധിച്ച് അതിന്റെ മാര്‍ഗ നിര്‍ദേശക തത്ത്വങ്ങളില്‍ ഒരു വാക്കെങ്കിലുമുണ്ടോ? ഇല്ല.'
രാജ്യസ്‌നേഹം മൂത്ത് പാശ്ചാത്യവിരോധമായിത്തീര്‍ന്നതാണ് ഫാഷിസ്റ്റ് ആചാര്യനെ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് തെറ്റിധരിക്കേണ്ട. വേദം കേട്ട താഴ്ന്ന ജാതിക്കാരന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കാനും, പ്രസവിക്കാത്തവളും, ചാപിള്ളയെ പ്രസവിക്കുന്നവളും, പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നവളുമായ ഭാര്യയെ ഒരു മനസ്താപവും കൂടാതെ നഷ്ടപരിഹാരം പോലും കൊടുക്കാതെ ഉപേക്ഷിക്കുവാനും, ഒരേ കുറ്റം ചെയ്ത ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഇവയിലൊന്നും പെടാത്ത മറ്റ് അനേകം ജാതികള്‍ക്കും വ്യത്യസ്തമായ ശിക്ഷകള്‍ നല്‍കാനും നിര്‍ദേശിച്ച, അടിസ്ഥാന ജനവിഭാഗങ്ങള്‍ തമ്പുരാക്കന്‍മാരുടെ അടിമകളാണ് എന്ന് ഉദ്‌ഘോഷിക്കുള്ന്ന, ഭര്‍ത്താവ് മരിച്ചാല്‍ ചിതയില്‍ തീരണം ഭാര്യയുടെ ജീവിതം എന്ന് സമര്‍ഥിക്കുന്ന ആര്‍ഷഭാരത നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനക്ക് അടിസ്ഥാനമായി സ്വീകരിക്കണമെന്നാണ് 'സംഘ്' ആചാര്യന്‍ ഉദ്ദേശിക്കുന്നത്. ഒരു ജനതയെ ഷണ്ഡീകരിച്ചും മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പിക്കാതെയും കയ്യൂക്കുള്ളവനെ കാര്യക്കാരനാക്കുന്ന മനുസ്മൃതിയോടുള്ള പ്രതിഷേധം ഇന്ത്യയിലെ അസവര്‍ണ ജനവിഭാഗങ്ങളുടെ സമുന്നത നേതാവും നവോഥാന നായകനും ഇന്ത്യന്‍ ഭരണഘടനാ ശില്‍പിയുമായ അംബേദ്കര്‍ പ്രകടിപ്പിച്ചത് 1928ല്‍ നര്‍മദാ നദിയുടെ കരയില്‍ വെച്ച് മനുസ്മൃതിയുടെ പതിപ്പ് കത്തിച്ചുകൊണ്ടായിരുന്നു.
ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസര്‍ 1949 നവംബര്‍ 30ന്റെ മുഖപ്രസംഗത്തില്‍ ഭരണഘടനക്കെതിരെ പിന്നെയും പ്രതിഷേധിക്കുന്നു: 'നമ്മുടെ ഭരണഘടനയില്‍ പൗരാണിക ഭാരതത്തിലെ അദ്വീതിയമായ ഭരണ പുരോഗതിയെകുറിച്ച് പരാമര്‍ശമേയില്ല. സ്പാര്‍ട്ടയിലെ ലികര്‍ഗസിനും പേര്‍ഷ്യയിലെ സോളോനിനും വളരെ മുമ്പ് എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍. മനുസ്മൃതിയിലെ നിയമങ്ങള്‍ ഇന്നോളം ലോകത്തിന്റെ ആരാധനയെ പ്രചോദിപ്പിക്കുകയും സ്വാഭാവികമായ അനുസരണവും യോജിപ്പും ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നമ്മുടെ ഭരണഘടനാ വിദഗ്ധര്‍ അതൊന്നും കണക്കിലെടുത്തിട്ടില്ല.'
സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുകയും രാഷ്ട്രപിതാവിനെ വധിക്കുകയും ചെയ്ത ആര്‍.എസ്.എസ്. ഭീകരര്‍ ദേശദ്രോഹികളാണെന്നതിന്നു' രണ്ട് പക്ഷമുണ്ടാവാനിടയില്ല.
സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്ന ദേശദ്രോഹ-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ യാദൃച്ഛികമോ സാന്ദര്‍ഭികമായി സംഭവിക്കുന്നതോ അല്ല. കുറ്റകൃത്യമാണ് എന്നു പരിപൂര്‍ണ ബോധ്യത്തോട് കൂടിയാണ് മനുഷ്യത്വരഹിതമായ കൂട്ടക്കൊലകളും എണ്ണമറ്റ സ്‌ഫോടന പരമ്പരകളും ഇവര്‍ സംഘടിപ്പിക്കുന്നത്. പ്രസ്തുത ദുഷ്‌കൃത്യങ്ങളുടെ നിര്‍വിഘ്‌നമായ നടത്തിപ്പിന് വേണ്ടി വലിയ തോതിലുള്ള വിദേശഫണ്ടും ഇവര്‍ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഇതിന്റെയെല്ലാം ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്നന്നും, മുസ്‌ലിം സംഘടനകള്‍ക്കും മദ്രസകള്‍ക്കുമാണ് വിദേശഫണ്ട് ലഭിക്കുന്നത് എന്നും പകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മീഡിയയെ സ്വാധീനിച്ച് കള്ളക്കഥകളുടെ പരമ്പരകള്‍ പടച്ചുവിടുന്നു. ദൈവത്തിന്റെ ഇടപെടല്‍ മൂലം സത്യം പുറത്ത് വരുമ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയത് കൊണ്ടാണ് അസത്യം എഴുതേണ്ടി വന്നത് എന്നു പറയാനുള്ള സാമാന്യമര്യാദ പോലും കള്ളക്കഥകള്‍ പ്രചരിപ്പിച്ച കാവിയില്‍ മുങ്ങിയ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നില്ല എന്നത് എന്ത് മാത്രം ഭീതീതമാണ്.
ഇന്ത്യയിലെ നോണ്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍സിന് ഏറ്റവും കൂടുതല്‍ വിദേശ ഫണ്ടുകള്‍ ലഭിക്കുന്ന രാഷ്ട്രങ്ങള്‍ യഥാക്രമം അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ഇറ്റലി, ഹോളണ്ട് തുടങ്ങിയവയാണ്. ഇത്തരം സാമ്രാജ്യത്വരാഷ്ട്രങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശപണം കൈപ്പറ്റുന്നത് സംഘ്പരിവാര്‍ സംഘടനകളാണെന്നതാണ് യാഥാര്‍ഥ്യം. അമേരിക്കയുള്‍പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ശക്തമായ വേരുകളും പ്രവര്‍ത്തന വൈപുല്യവുമുള്ള വി.എച്ച്.പി, ആര്‍.എസ്.എസ്. തുടങ്ങിയ സംഘപരിവാര്‍ സംഘടനകള്‍ക്ക് കോടിക്കണക്കിന് ഡോളറാണ് പലവഴികളിലൂടെ ഒഴുകിയെത്തുന്നത്. സംഘപരിവാരത്തിന്റെ യൂറോപ്യന്‍ പതിപ്പായ ക.ഉ.ഞ.എ, ഒ.ട.ട, സേവാ ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളാണ് ഈ ഫണ്ടിങ്ങിന് ചുക്കാന്‍ പിടിക്കുന്നത്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലിചെയ്യുന്ന സംഘ്പ്രവര്‍ത്തകരുടെ സംഭാവന, അവര്‍ക്ക് സ്വാധീനമുള്ള വന്‍കിട കമ്പനികളുടെ സഹായനിധികള്‍, കോര്‍പറേറ്റ് ഭീമന്‍മാരുടെ വലിയ ഫണ്ടുകള്‍, വമ്പന്‍ മുതലാളിമാരുടെ സംഭാവനകള്‍ തുടങ്ങിയവയാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്.
പിന്നോക്കവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരിക, ദാരിദ്ര്യ നിര്‍മാര്‍ജനം, അനാഥസംരക്ഷണം, സാമൂഹിക സാംസ്‌കാരിക സേവനങ്ങള്‍, സൗജന്യവിദ്യാഭ്യാസം തുടങ്ങിയ പേരുകളിലാണ് പല ഫണ്ടുകളും ഇവര്‍ കൈവശപ്പെടുത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ സംഘപരിവാരത്തിന് കൊയ്ത്തുല്‍സവങ്ങളാണ്. ഇന്ത്യയിലെ പാവപ്പെട്ടവരുടെയും, നിരാലംബരുടെയും, അവര്‍ണ വിഭാഗങ്ങളുടെയും പേര് പറഞ്ഞുകൊണ്ടു ഇവര്‍ ശേഖരിക്കുന്ന ഭീമമായ ഫണ്ടുകളും അന്താരാഷ്ട്ര സഹായനിധികളും ഉപയോഗിച്ച് കാവിഭീകരന്‍മാരെ വളര്‍ത്തിയെടുക്കുന്നതിനുള്ള വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ആദിവാസികള്‍, അസവര്‍ണ വിഭാഗങ്ങള്‍, ഗോത്രവര്‍ഗക്കാര്‍ തുടങ്ങിയ ജനങ്ങളുടെ വര്‍ഗീയവല്‍ക്കരണം, ആയുധശേഖരണം, സായുധപരിശീലനം, ബോംബ് നിര്‍മാണം എന്നിവ വ്യാപകവും കൃത്യവും വ്യവസ്ഥാപിതവുമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഇതഃപര്യന്തം നടന്നിട്ടുള്ള തെങ്കാശി, ബോംബെ, കാണ്‍പൂര്‍, സംഝോത എക്‌സ്പ്രസ്, മാലേഗാവ്, വാരണാസി, മെക്ക മസ്ജിദ്, അജ്മീര്‍ ദര്‍ഗ ഉള്‍പടെയുള്ള അനവധി സ്‌ഫോടനങ്ങള്‍ നടത്തിയത് നടേ സൂചിപ്പിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയാണ്.
അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വാര്‍ത്തകളുടെയും വസ്തുതകളുടെയും നിജസ്ഥിതി അറിയാന്‍ പ്രയാസമില്ലാത്ത ആധുനികകാലത്ത് മാധ്യമങ്ങള്‍ തെറ്റുധാരണയിലകപ്പെട്ടതാണ് ഇത്തരം വസ്തുതകള്‍ വിസ്മരിക്കപ്പെടാന്‍ കാരണമെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ല. കാവിഭീകരന്‍മാര്‍ ചെയ്യുന്ന നരഹത്യകളുടെ ഉത്തരവാദിത്വം മുസ്‌ലിംകളില്‍ കെട്ടിവെക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അനുവര്‍ത്തിച്ചത്. പണം നല്‍കി സ്വാധീനിച്ചും ഫാസിസ്റ്റ് ആശയധാര ഉള്‍കൊള്ളുന്നവരെ സെക്യുലര്‍ മാധ്യമങ്ങളില്‍ ആസൂത്രിതമായി പ്രവേശിപ്പിച്ചും മുസ്‌ലിം വിരുദ്ധ തരംഗങ്ങള്‍ വളരെ ബോധപൂര്‍വം വികസിപ്പിച്ചെടുത്തതിന്റെ പരിണിത ഫലമാണ് മാധ്യമങ്ങള്‍ കാവിവല്‍ക്കരിക്കപ്പെട്ടത്.രാജ്യത്തെ നടുക്കിയ, നൂറ് കണക്കിന് മനുഷ്യജീവികള്‍ കൊലചെയ്യപ്പെട്ട ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ആര്‍.എസ്.എസ്സിന്റെ ക്രൂരഹസ്തങ്ങളാണ് എന്ന് പകല്‍ പോലെ വ്യക്തമായിട്ടും നമ്മുടെ പത്രങ്ങളില്‍ ആ വാര്‍ത്തകള്‍ ഉള്‍പേജുകളിലൊളിക്കുകയോ കൂടിയാല്‍ ഒരു ദിവസത്തെ വാര്‍ത്തയാവുകയോ ആണ് ചെയ്തത്. നിഷ്പക്ഷരും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവരുമായ മനസ്സിന്റെ ഉടമകളും ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
അയല്‍രാജ്യങ്ങളുടെ സൈനികവും നയതന്ത്രപരവുമായ രഹസ്യങ്ങള്‍ ചോര്‍ത്താനും തങ്ങളുടെ ചൊല്‍പിടിക്ക് നില്‍ക്കാന്‍ രാജ്യങ്ങളെ പാകപ്പെടുത്താനും ആഭ്യന്തരകലാപങ്ങളിലേക്ക് രാജ്യത്തെ നയിച്ച് രാജ്യപുരോഗതിയെ തടസ്സപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ചാരസംഘടനകളാണ് പാകിസ്ഥാനിലെ ഐ.എസ്.ഐ, ഇസ്രയേലിലെ മൊസാദ്, അമേരിക്കയിലെ സി.ഐ.എ. തുടങ്ങിയവ. തൊപ്പിയും താടിയുമുണ്ടെങ്കില്‍ പാക് ചാരനാണെന്നതിന് വേറെ തെളിവ് ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് ദേശഭക്തിയുടെ കപടനാടകങ്ങള്‍ അഭിനയിച്ച് മതസൗഹാര്‍ദത്തിന് തുരങ്കം വെക്കുന്ന കാഷായ ഭീകരന്‍മാര്‍ ഐ.എസ്.ഐയില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ 'രാജ്യസ്‌നേഹം' എന്നത് കൊണ്ട് ആര്‍.എസ്.എസ്. എന്താണ് അര്‍ഥമാക്കുന്നത് എന്ന് വ്യക്തമാണല്ലോ.
ഹൈന്ദവവിശ്വാസികളുടെ ഐക്യത്തിനും ക്ഷേത്രങ്ങളുടെയും ശേഷിപ്പുകളുടെയും സംരക്ഷണത്തിനും സ്വയം സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് ഒട്ടുമിക്ക ക്ഷേത്രങ്ങളും ഹൈന്ദവ സ്ഥാപനങ്ങളും കൈവശപ്പെടുത്തുന്നതില്‍ ആര്‍.എസ്.എസ്. വിജയിച്ചിട്ടുണ്ട്. അങ്ങിനെ കൈവശപ്പെടുത്തിയതിന് ശേഷം വലിയ രീതിയിലുള്ള കാവിവല്‍കരണത്തിന് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്തു. ഒരു രാജ്യത്തെ ജനങ്ങള്‍ ഐക്യപ്പെടുന്നതിനു-മതപരമാകട്ടെ, മതേതരമാകട്ടെ- ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള ജനവിഭാഗങ്ങള്‍ക്ക് സന്തോഷമാണുള്ളത്. ഇസ്‌ലാമിന്റെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് റസൂല്‍ (സ) പരസ്പരം കലഹിച്ചിരുന്ന അറേബ്യന്‍ ഗോത്ര വര്‍ഗങ്ങളെ ഐക്യപ്പെടുത്തുകയും അവരെ നന്മയുടെ സംസ്ഥാപന യജ്ഞത്തില്‍ പങ്കാളികളാക്കുകയുമാണ് ചെയ്തത്. അതുകൊണ്ട്തന്നെ ഹൈന്ദവ സഹോദരന്‍മാരുടെ ഐക്യത്തെ മുസ്‌ലിംകള്‍ പ്രോല്‍സാഹിപ്പിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യും. എന്നാല്‍ ആര്‍.എസ്.എസ് മുമ്പോട്ട് വെക്കുന്ന ഐക്യസന്ദേശത്തിനു പിന്നില്‍ മറ്റു പല താല്‍പര്യങ്ങളുമാണുള്ളത്. ഹിന്ദുസഹോദരന്‍മാര്‍ അത് മനസ്സിലാക്കേണ്ടതുണ്ട്. ഏതൊരു ഐക്യശ്രമവും അടിസ്ഥാനമായി സ്വീകരിക്കേണ്ടത് നിഷ്‌കളങ്കമായ സഹകരണവും നന്മയില്‍ നിരുപാധികമായ സഹവര്‍ത്തിത്വവുമാണ്. ആത്യന്തികമായി അത് വര്‍ണവിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതും ഉച്ചനീചത്വങ്ങള്‍ തുടച്ചുമാറ്റുന്നതും കറുത്തവനും വെളുത്തവനും ഒന്നാണെന്നും ദൈവത്തിങ്കല്‍ തുല്യരാണെന്നും സ്ഥാപിക്കുന്നതും ആയിരിക്കേണ്ടതുണ്ട് എന്നാല്‍ അവര്‍ണന്റെ ദാരിദ്ര്യവും, അവന്‍ പീഡനങ്ങള്‍ക്ക് വിധേയമാകുന്നതും, അവകാശങ്ങളില്ലാത്ത അടിമയായി അവന്‍ ജീവിക്കുന്നതും പൂര്‍വജന്മ പാപത്തിന്റെ ഫലമാണ് എന്ന് സിദ്ധാന്തിക്കുന്ന മനുസ്മൃതിയുടെ വക്താക്കള്‍ക്ക് എങ്ങനെയാണ് ഒരു വിശാല ഐക്യം സ്ഥാപിക്കാന്‍ കഴിയുക? ഹിന്ദു ഐക്യത്തെക്കുറിച്ച് വാചാലരാകുന്നവരുടെ ഹൈന്ദവ സ്‌നേഹം സത്യസന്ധമോ ആത്മാര്‍ഥമോ അല്ലെന്നതാണ് വസ്തുത. വോട്ടുകള്‍ നേടി സ്വേച്ഛാധിപത്യത്തിലേറാനും വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അവര്‍ണരെ ഉപയോഗിക്കാനും അവര്‍ണന്റെ ധര്‍മം വര്‍ണവ്യവസ്ഥയില്‍ അധിഷ്ഠിതമാണെന്ന മനുഷ്യത്വരഹിത-മനു സിദ്ധാന്തം പ്രയോഗത്തിലൂടെ അവന്റെ മനസ്സില്‍ രൂഢമൂലമാക്കി നിലനിര്‍ത്താനുമാണ് സംഘപരിവാരം ഹിന്ദു ഐക്യം എന്ന സുന്ദരമായ ആശയം മുന്നോട്ട് വെക്കുന്നത്. ഹിന്ദുഐക്യം ആത്മാര്‍ഥമാണെങ്കില്‍ എന്തുകൊണ്ടാണ് ഒരു ബ്രാഹ്മണന്‍ മകളെ അവര്‍ണന് വിവാഹം ചെയ്തുകൊടുക്കാത്തത്? ഇപ്പോഴും വെള്ളവും വെളിച്ചവുമില്ലാത്ത ഹരിജന്‍ കോളനികളെ സമുദ്ധരിക്കുന്നതിന് കോടീശ്വരന്മാരായ ഉന്നതകുലജാതര്‍ പരിശ്രമിക്കാത്തതെന്തുകൊണ്ട്? പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പഠന കമ്മീഷനുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതെന്തുകൊണ്ട്? ഇന്ത്യാരാജ്യം അടക്കിഭരിച്ചിട്ടും അധസ്ഥിത വര്‍ഗക്കാരുടെ അതിജീവനത്തിനും വളര്‍ച്ചക്കും വേണ്ടി എന്തെങ്കിലുമൊരു നിലപാട് ബി.ജെ.പി സ്വീകരിച്ചുവോ? അറിയപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം ബ്രാഹ്മണരെ മാത്രം കാര്‍മികരായി നിയമിക്കുന്ന സമീപനത്തില്‍ ചെറിയ ഒരു മാറ്റമെങ്കിലും സംഘപരിവാരത്തിന്റെ സ്വാധീനത്താല്‍ ഉണ്ടായിട്ടുണ്ടോ? ബ്രാഹ്മണ്യം ജന്മ സിദ്ധമല്ല കര്‍മസിദ്ധമാണെന്ന് അവര്‍ണനെ തെറ്റുധരിപ്പിക്കുന്ന ആര്‍.എസ്.എസ്സുകാര്‍ക്ക് കര്‍മം കൊണ്ട് ബ്രാഹ്മണനായി തീര്‍ന്ന ഒരു ശൂദ്രനെയോ, അതിനു താഴെയുളളവരെയോ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? സവര്‍ണ വിഭാഗങ്ങളുടെ സംഘങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പിന്തുണ നല്‍കുകയും അവരുടെ അവര്‍ണ വിരുദ്ധ പ്രസ്താവനകളെ എതിര്‍ക്കാതിരിക്കുകയും ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്? ഹിന്ദു ഐക്യം എന്ന ഫാഷിസ്റ്റുകളുടെ അവകാശവാദം സത്യമാണ് എന്ന് അവകാശപ്പെടുóവര്‍ മേല്‍ ഉദ്ധരിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. നൂറ്റാണ്ട്കളായി അധികാര ദണ്ഡുപയോഗിച്ച് അവശ ജനവിഭാഗങ്ങളെ കബളിപ്പിച്ച് വരുതിയില്‍ നിര്‍ത്തി അവകാശനിഷേധം നടത്തുന്നവരില്‍ നിന്ന് അവര്‍ണരെ സാംസ്‌കാരികമായും സാമൂഹികമായും മോചിപ്പിക്കേണ്ടി ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്. സത്യവിശ്വാസത്തിന്റെ ശാദ്വല സന്ദേശം അവര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിലൂടെ മാത്രമേ ഇത്തരുണത്തിലുള്ള അവസ്ഥക്ക് പരിഹാരമുണ്ടാവൂ. സംഘ്പരിവാരം അവരുടെ വിഷലിപ്തമായ ആശയങ്ങള്‍ കൂടുതലും കുത്തിവെക്കുന്നത് സാധാരണണക്കാരിലേക്കാണ്. ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ, അറിയപ്പെട്ട ബുദ്ധിജീവികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിവാരപ്രഭൃതികളുടെ നീചവും നിഗൂഢവുമായ ലക്ഷ്യങ്ങളെകുറിച്ച് വ്യക്തമായ ധാരണയുണ്ട്. ആര്‍.എസ്.എസ് അനുകൂല ബുദ്ധിജീവികള്‍ പോലും ഇതിനപവാദമല്ല. അതുകൊണ്ടുതന്നെ ആശയപരവും പ്രത്യയശാസ്ത്രപരവുമായ സംവാദങ്ങള്‍ക്കോ ബൗദ്ധിക വ്യവഹാരങ്ങള്‍ക്കോ പരിവാരം സന്നദ്ധമാകുന്നുമില്ല. കേവല വൈകാരികത ഉയര്‍ത്തിപ്പിടിച്ച് വിശ്വാസികളുടെ വിശ്വാസവും നിഷ്‌കളങ്കതയും ചൂഷണം ചെയ്ത് സാധാരണക്കാരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം. ഫാഷിസത്തിന്റെ വിജയവും ഇത് തന്നെയാണ്. ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകരുടെ പരിമിതിയും ഇവിടെയാണ്. ബുദ്ധിപരമായ സംവാദങ്ങളും ചര്‍ച്ചകളും വേദികളിലും പത്രമാധ്യമങ്ങളുടെ ഉള്‍പേജുകളിലും മാത്രം ഒതുങ്ങിനില്‍ക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഇത് തെര്യപ്പെടുത്താനോ ബോധവല്‍കരിക്കാനോ സംഘടിതവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുവാന്‍ ഫാഷിസ്റ്റ് വിരുദ്ധര്‍ക്ക് സാധിക്കുന്നില്ല. അഥവാ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ തന്നെ അത് പാര്‍ട്ടിയെ പരിചയപ്പെടുത്താനും ആത്മപ്രശംസ നടത്താനുമുള്ള അവസരമായി വിനിയോഗിക്കുകയും ചെയ്യുന്നു. അതില്‍തന്നെ വളരെ ബോധപൂര്‍വം മുസ്‌ലിം ഭീകരതയുടെ ഫാഷിസ്റ്റ് ഭാഷ്യങ്ങള്‍ നിരത്തി തൂക്കമൊപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായിക്കാണാം. സെക്യുലര്‍ പ്രസ്ഥാനങ്ങളെന്നു സ്വയം അവകാശപ്പെടുന്ന പാര്‍ട്ടികളിലും സംഘപരിവാരത്തിന്റെ സാന്നിധ്യവും ഭൂരിപക്ഷ വോട്ടുകള്‍ എങ്ങിനെ പെട്ടിയിലാക്കാം എന്ന ചിന്തയുമാണ് ദൃശ്യമാകുന്നത്.
സാധാരണക്കാരായ ജനങ്ങളെ തെറ്റുധരിപ്പിക്കാന്‍ ഒരുപാട് വിഭവങ്ങളോ ഊര്‍ജമോ ചെലവഴിക്കേണ്ടി വരുന്നില്ല സംഘ്പരിവാരങ്ങള്‍ക്ക്. തൊപ്പിയും താടിയും വസ്ത്രധാരണരീതിയുമെല്ലാം വര്‍ഗീയതയുടെ അടയാളമായിട്ടാണ് അവര്‍ പരിചയപ്പെടുത്തുന്നത്. അറിഞ്ഞോ അറിയാതെയോ നമ്മുടെ പല സാംസ്‌ക്കാരിക നായകന്മാരും സംഘത്തിന്റെ ജിഹ്വകളായി തരംതാഴുന്നത് അപൂര്‍വമായ കാഴ്ചയല്ല. യഥാര്‍ഥത്തില്‍ എന്താണ് വര്‍ഗീയത? താന്‍ വിശ്വസിച്ച ദര്‍ശനമാണ് ശരി എന്നു പറയുന്നത് വര്‍ഗീയതയാണോ? അങ്ങിനെയെങ്കില്‍ ഇന്ത്യയിലെ നിരവധി ദര്‍ശനങ്ങള്‍ വര്‍ഗീയത വളര്‍ത്തി എന്നു പറയേണ്ടി വരും. എന്തുകൊണ്ടെന്നാല്‍ ഭാരതീയ ദര്‍ശനങ്ങളായ ദൈ്വതവും, അദൈ്വതവും, ശാക്തവും, കണാദവും, ശൈവവും, വൈഷ്ണവവും, ജൈനവും, ബൗദ്ധവും തുടങ്ങി ക്രൈസ്തവ ദര്‍ശനങ്ങള്‍ വരെ തങ്ങളുടേത് മാത്രമാണ് ശരിയെന്നും തങ്ങളുടേതല്ലാത്ത ദര്‍ശനങ്ങളോ പ്രത്യയശാസ്ത്രങ്ങളോ മോക്ഷദായകമല്ലെന്നും സമര്‍ഥിക്കുന്നവരും അത് പ്രചരിപ്പിച്ചവരുമാണ്. കമ്മ്യൂണിസ്റ്റ്- മാര്‍കിസ്റ്റ് ദര്‍ശനങ്ങള്‍ പോലും ഇതിന്നപവാദമല്ല.
സ്വന്തം ജീവിതത്തില്‍ മതാചാരങ്ങളനുഷ്ഠിക്കുന്നതാണ് വര്‍ഗീയതയെങ്കില്‍ ഏത് മതവിശ്വാസികളാണ് വര്‍ഗീയതയുടെ ലിസ്റ്റില്‍ നിന്നു ഒഴിച്ച് നിര്‍ത്തപ്പെടുക? അപരന്‍ ധരിക്കുന്ന വസ്ത്രം പോലും ഞങ്ങള്‍ നിര്‍ദേശിക്കുന്ന രീതിയിലായിരിക്കണം എന്നു ശഠിക്കുന്നതല്ലേ യഥാര്‍ഥത്തില്‍ വര്‍ഗീയത? സ്വന്തം സഹോദരങ്ങളെയും സമുദായത്തെയും സഹായിക്കുന്നതാണ് വര്‍ഗീയതയെങ്കില്‍ പരസ്പര സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ടാണോ വര്‍ഗീയതയെ ഇല്ലായ്മ ചെയ്യേണ്ടത്? ഇനി മതഗ്രന്ഥങ്ങളില്‍ യുദ്ധങ്ങളെ കുറിച്ചുള്ള പ്രതിപാദനങ്ങളാണ് വര്‍ഗീയതക്ക് നിമിത്തമെങ്കില്‍ ലോകത്തിലെ ഏത് മതഗ്രന്ഥങ്ങളിലാണ് യുദ്ധനിയമങ്ങളെകുറിച്ച് പറയാത്തത്? അഹിംസയുടെ അവതാരമായി രംഗപ്രവേശം ചെയ്ത ബുദ്ധമതാനുയായികള്‍ പോലും യുദ്ധങ്ങളില്‍ ഏര്‍പെട്ടതാണല്ലോ ചരിത്രം. ഇനി മതമില്ലാത്ത ജീവന്റെ ആത്മാക്കളുടെ കാര്യമോ? എതിരാളികളെ മാത്രമല്ല, അനുയായികളെക്കൂടി വകവരുത്തുന്നതിലേക്കാണ് അവരുടെ പ്രതിരോധ നീക്കങ്ങള്‍ ചെന്നെത്തിയത്. പശുവിനും ബ്രാഹ്മണനും സുഖമായാല്‍ സമസ്ത ലോകത്തിനും സൗഖ്യമായി എന്നു അര്‍ഥം വരുന്ന പൂര്‍ണ ശ്ലോകത്തിന്റെ അവസാന വരി - ലോകാ സമസ്താ സുഖിനോ ഭവന്തു- ഉദ്ധരിച്ച് സനാതന സഹിഷ്ണുതയും ഒരു കവിളത്തടിയേറ്റാല്‍ മറു കവിളും കാണിക്കണമെന്ന ക്രിസ്തുമൊഴി സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിയെടുത്ത് ക്രൈസ്തവ മതത്തിന്റെ നിരുപാധികമായ വിട്ടു വീഴ്ചയും ഉല്‍ഘോഷിക്കുന്നവര്‍ മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളിലും അനുവര്‍ത്തിക്കേനടുന്ന മാനവികവും ശാസ്ത്രീയവും കാലികവുമായ നിയമനിര്‍ദേശങ്ങള്‍ ഉള്‍പെട്ട വിശുദ്ധ ഖുര്‍ആനില്‍ നിന്നു സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടി അസത്യവും അനീതിയും പാരതന്ത്ര്യവും നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടി ഒരു രാഷ്ട്രത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ടു നടത്തപ്പെടുന്ന യുദ്ധങ്ങളില്‍ പാലിക്കപ്പെടേണ്ടി യുദ്ധമര്യാദകളെകുറിച്ച വചനങ്ങള്‍ പെറുക്കിയെടുത്ത് യുദ്ധവും ഹിംസയും ഇസ്‌ലാമിന്റെ അടിസ്ഥാന ലക്ഷ്യങ്ങളും ആത്യന്തിക മാര്‍ഗങ്ങളുമാണെന്നു പ്രചരിപ്പിക്കുന്നത് വര്‍ഗീയത തന്നെയല്ലേ എന്നത് വിവേകമതികള്‍ ചിന്തിക്കേണ്ടതുണ്ട്.
ഒരു വിഭാഗത്തിന്റെ ആരാധനാലയം നശിപ്പിക്കുമ്പോള്‍ അരുത് എന്ന് പറയുന്നത് എങ്ങിനെയാണ് വര്‍ഗീയതയാകുന്നത്? മനുഷ്യമക്കളെ കൊന്ന് തള്ളി, ഗര്‍ഭസ്ഥ ശിശുവിനെപ്പോലും ശൂലമുനയില്‍ കോര്‍ത്ത് സംഹാരതാണ്ഡവമാടുന്ന പൈശാചിക കര്‍മങ്ങള്‍ കണ്ട് പകച്ചു നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ നീതി തേടി അധികാരികളുടെയും ജുഡീഷ്യറിയുടെയും സഹായം തേടുന്നത് വര്‍ഗീയതയാണോ?